കുമ്മമ്പള്ളിയാശാന് പ്രഥമ ദർശനത്തിൽ തന്നെ നാണുവിന്റെ മാഹാത്മ്യം ഗ്രഹിക്കാനായി. നാണുവിന്റെ ഉള്ളവും ആഴവുമറിയാൻ പല വിദ്യകൾ ആശാൻ പുറത്തെടുക്കുന്നു. അതിലൊന്നും നാണു പരാജയപ്പെടുന്നില്ല. നാണുവിന്റെ സംശയങ്ങൾ കുമ്മമ്പള്ളി ആശാനെ അത്ഭുതപ്പെടുത്തുന്നു. ചിന്തിപ്പിക്കുകയും ചെയ്യുന്നു. പഞ്ചഭൂതങ്ങളെപ്പറ്റിയുള്ള നാണുവിന്റെ വ്യാഖ്യാനം വ്യത്യസ്തമായിരുന്നു.