കൊളംബിയ: അഞ്ച് മണിക്കൂർ തുടർച്ചയായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട 32കാരിയായ കൊളംബിയൻ യുവതിക്ക് ദാരുണാന്ത്യം. ലെ ഫിയേറ അഥവാ ദ ബീസ്‌റ്റ് എന്ന് അറിയപ്പെടുന്ന യുവതിയാണ് മരിച്ചത്. കൊളംബിയയിലെ സതേൺ കാലി ഹോട്ടലിലാണ് സംഭവം. മരിച്ച യുവതിയുടെ യഥാർത്ഥ പേര് ഇതുവരെ പുറത്തുവിട്ടിട്ടില്ല. ലൈംഗിക ബന്ധത്തിനിടെ ഹൃദയാഘാതം സംഭവിച്ചാണ് യുവതി മരിച്ചതെന്നാണ് പ്രാഥമിക നിഗമനം.
ഏറെ നേരം ലൈംഗിക ബന്ധത്തിൽ ഏർപ്പെടാനായി യുവതിയും പങ്കാളിയും അത്ഭുത മരുന്ന് എന്ന് അറിയപ്പെടുന്ന ഡ്രഗ് ഉപയോഗിച്ചതായി ആരോപണമുണ്ട്. ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് പൊലീസ് വ്യക്തമാക്കി. ലൈംഗിക ബന്ധത്തിനിടെ തനിക്ക് ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെടുന്നതായി പങ്കാളിയോട് പറഞ്ഞിരുന്നു. തുടർന്ന് അടിയന്തര വൈദ്യ സഹായത്തിനായി വിളിച്ചെങ്കിലും വൈകുമെന്നായിരുന്നു മറുപടി. അബോധാവസ്ഥയിലായ യുവതിയെ പങ്കാളി ബെഡ്ഷീറ്റിൽ പൊതിഞ്ഞ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആശുപത്രിയിൽ എത്തിച്ച് അൽപ്പനേരത്തിനകം യുവതി മരിക്കുകയായിരുന്നു. ലൈഗിംക ബന്ധത്തിന്റെ ദൈർഘ്യം കൂട്ടാനായി മരുന്നുകൾ കഴിച്ചതാണ് യുവതിയുടെ മരണകാരണമെന്നാണ് ആരോപണം