sugarcane-juice

കരിമ്പിൻ ജ്യൂസ് സ്വാദിൽ എന്നതു പോലെ ഗുണത്തിലും കേമനാണ്. കാർബോഹൈഡ്രേറ്റ് , മാംസ്യം, കാൽസ്യം, ഇരുമ്പ്, പൊട്ടാസ്യം, സോഡിയംഎന്നിവ കരിമ്പിൻ ജ്യൂസിലുണ്ട്. ഈ പാനീയം രോഗങ്ങളെ തടയാനും പ്രതിരോധശേഷി വർദ്ധിപ്പിക്കാനും മികച്ചതാണ്. ശരീരത്തിൽ ജലാംശം ധാരാളമായി നിലനിറുത്താൻ ഉത്തമം. ജലദോഷം, പനി എന്നിവ ശമിപ്പിക്കും .

മൂത്രത്തിലെ അണുബാധയെയും വൃക്കയിലെ കല്ലുകളെയും അകറ്റും. വേനൽക്കാലത്ത് ദിവസം ഒരു ഗ്ലാസ് കരിമ്പിൻ ജ്യൂസ് കുടിച്ചാൽ നഷ്ടപ്പെടുന്ന ഊർജ്ജം വീണ്ടെടുക്കാം. ശരീരം അമിതമായി ചൂടുപിടിക്കുന്നത് തടയുകയും വിശപ്പുണ്ടാകുന്നതിനെ കുറയ്ക്കുകയും ചെയ്യും. ചീത്ത കൊളസ്‌ട്രോളിനെ കുറയ്ക്കുന്നു .വിഷാംശങ്ങളെ നീക്കം ചെയ്‌ത് ദഹനേന്ദ്രിയവ്യവസ്ഥയെ ശുചീകരിക്കും. ഉപാപചയപ്രക്രിയ മികച്ചതാക്കി ഫലപ്രദമായി കൊഴുപ്പിനെ ദഹിപ്പിക്കും. കായികതാരങ്ങൾ സ്‌പോർട്‌സ് ഡ്രിങ്കുകൾ ഒഴിവാക്കി കരിമ്പിൻ ജ്യൂസ് കുടിക്കുന്നതിലൂടെ ഊർജ്ജനില വർദ്ധിപ്പിക്കാം. പ്രകൃതിദത്ത പാനീയമായതിനാൽ മറ്റ് ആരോഗ്യഭീഷണികളും ഇല്ല.