ഒരു രോഗിക്ക് അർബുദമുണ്ടെന്ന് കണ്ടുപിടിച്ചു കഴിഞ്ഞാൽ പല കാര്യങ്ങളും വിലയിരുത്തിയാണ് ചികിത്സ തീരുമാനിക്കുന്നത്. രോഗിയുടെ പ്രായം, ആരോഗ്യസ്ഥിതി, മറ്റുരോഗങ്ങൾ, അർബുദം ഏതുതരത്തിലുള്ളതാണ്, ഏതുഘട്ടത്തിലാണ്, എത്രത്തോളം വ്യാപിച്ചു എന്നിങ്ങനെ ഒട്ടേറെ ഘടകങ്ങൾ കണക്കിലെടുത്ത് ഓരോ രോഗിക്കും വേണ്ടി പ്രത്യേക ചികിത്സ ആസൂത്രണം ചെയ്യുന്നു. വിവിധ മേഖലകളിൽ നിന്നുള്ള ഡോക്ടർമാർ ( ഉദാ. റേഡിയോളജിസ്റ്റ്, സർജിക്കൽ സ്‌പെഷ്യലിസ്റ്റ്, മെഡിക്കൽ സ്‌പെഷ്യലിസ്റ്റ്, പാത്തോളജിസ്റ്റ്, പാലിയേറ്റീവ് കെയർ സ്‌പെഷ്യലിസ്റ്റ് തുടങ്ങിയവർ) ഒന്നിച്ചു ചേർന്ന് ചർച്ച ചെയ്താണ് ചികിത്സ തീരുമാനിക്കുന്നത്. ഇന്ത്യയിൽ പല കാൻസർ ചികിത്സാകേന്ദ്രങ്ങളിലും ഇപ്രകാരമുള്ളതായ മൾട്ടിഡിസിപ്ലിനറി ട്യൂമർ ബോഡി ഉണ്ട്. ഈ ബോർഡംഗങ്ങൾ ചർച്ച ചെയ്താണ് ചികിത്സ തീരുമാനിക്കുന്നത്.
അർബുദചികിത്സയുടെ ലക്ഷ്യങ്ങൾ
രോഗം പൂർണമായി മാറ്റാൻ കഴിയുമെങ്കിൽ അതിനുള്ള ചികിത്സ നൽകുക എന്നതിനൊപ്പം തന്നെ രോഗം പൂർണമായി മാറ്റാൻ കഴിയാത്തവരിൽ ജീവിതകാലം നീട്ടികിട്ടാനായി കഴിയുന്നത്ര ശ്രമിക്കാവുന്ന ചികിത്സ നൽകുക എന്നതുമാണ് പ്രധാനലക്ഷ്യം. ഈ രണ്ടു ചികിത്സകളും അസാദ്ധ്യമായ രോഗികൾക്ക് അവരുടെ ലക്ഷണങ്ങൾ അനുസരിച്ചുള്ള സാന്ത്വനചികിത്സ നൽകാനും സാധിക്കും.
വിവിധ ചികിത്സാരീതികൾ
അർബുദ ചികിത്സ പ്രധാനമായി മൂന്നുതരത്തിലാണുള്ളത്. ശസ്ത്രക്രിയ, റേഡിയേഷൻ ചികിത്സ റേഡിയോ തെറാപ്പി, മരുന്നുകൾ നൽകുന്ന ചികിത്സ കീമോതെറാപ്പി എന്നിവ. അതിനു പുറമേ പ്രതിരോധ ചികിത്സ ഇമ്മ്യൂണോതെറാപ്പി, ഹോർമോൺ ചികിത്സ ഹോർമോൺ തെറാപ്പി എന്നീ രീതികളുണ്ട്. ഗവേഷണങ്ങളുടെ ഫലമായി പല നൂതനചികിത്സാരീതികളുമുണ്ടായിട്ടുണ്ട്.
ഏതൊക്കെയാണ് ചികിത്സാരീതികൾ
അർബുദചികിത്സ പ്രധാനമായി മൂന്നുതരത്തിലാണുള്ളത്. ശസ്ത്രക്രിയ, റേഡിയേഷൻ ചികിത്സ (റേഡിയോ തെറാപ്പി), മരുന്നുകൾ നൽകുന്ന ചികിത്സ (കീമോതെറാപ്പി) എന്നിവ. അതിനു പുറമേ പ്രതിരോധ ചികിത്സ (ഇമ്മ്യൂണോതെറാപ്പി), ഹോർമോൺ ചികിത്സ (ഹോർമോൺ തെറാപ്പി) എന്നീ രീതികളുണ്ട്.
ശസ്ത്രക്രിയ
ശസ്ത്രക്രിയയാണ് ഏറ്റവും സാധാരണവും പരമ്പരാഗതവുമായ അർബുദ ചികിത്സ. അർബുദം ബാധിച്ച മുഴയോ തടിപ്പോ ശരീരഭാഗമോ ശസ്ത്രക്രിയ വഴി നീക്കം ചെയ്യുന്നു. ഗവേഷണങ്ങളുടെ ഫലമായി ശസ്ത്രക്രിയാരംഗത്ത് പല പുതിയ ചികിത്സാരീതികളും ഉണ്ടായിട്ടുണ്ട്.
താക്കോൽ ദ്വാരശസ്ത്രക്രിയ
(ലാപ്രോസ്‌കോപ്പിക്ക് സർജറി അഥവാ കീഹോൾ സർജറി)
ചർമ്മത്തിൽ ഒരു ചെറിയ ദ്വാരം ഉണ്ടാക്കി അതുവഴി ശസ്ത്രക്രിയ നടത്താനുള്ള ഉപകരണം വയറ്റിലേക്ക് കടത്തി ശസ്ത്രക്രിയ ചെയ്യുന്നു. ഇതിൽ രക്തസ്രാവം കുറവായിരിക്കും. വയർ കീറിക്കൊണ്ടുള്ള സാധാരണശസ്ത്രക്രിയയുമായി താരതമ്യപ്പെടുത്തുമ്പോൾ ഇതിൽ രോഗിക്ക് ആശുപത്രിയിൽ കഴിയേണ്ട സമയവും ഡിസ്ചാർജ് ചെയ്തശേഷം വീട്ടിൽ കിടന്നു വിശ്രമിക്കേണ്ട സമയവും കുറവായിരിക്കും. ഇപ്പോൾ അർബുദചികിത്സയിലും ഇത് ഉപയോഗിക്കുന്നു. (ഉദാഹരണം വൻകുടൽ, മലാശയം, അന്നനാളം തുടങ്ങിയ ഭാഗങ്ങളിൽ)
അവയവ പുനർനിർമ്മാണശസ്ത്രക്രിയ
അർബുദം ബാധിച്ച സ്തനം മുഴുവൻ നീക്കം ചെയ്യുമ്പോൾ രോഗിക്കുണ്ടാവുന്ന മാനസികാഘാതം ഒഴിവാക്കാനായി അടുത്ത കാലത്ത് സ്തനം പുനർനിർമ്മാണം ചെയ്യുന്ന ചികിത്സ തുടങ്ങിയിട്ടുണ്ട്. ഇതിന്റെ ഫലമായി ഓങ്കോപ്ലാസ്റ്റിക് ബ്രെസ്റ്റ് സർജറി എന്ന ഒരു ശസ്ത്രക്രിയാവിഭാഗവുമുണ്ടായി. ഇതു പോലെ പുനർനിർമ്മാണം കഴുത്തിലും തലയിലും അർബുദം (ഹെഡ് ആന്റ് നെക്ക് കാൻസറുകൾ) ബാധിച്ച രോഗികളിലും നടത്തുന്നുണ്ട്.
അവയവ സംരക്ഷണ ശസ്ത്രക്രിയ
അർബുദം ബാധിച്ച കൈകാലുകൾ മുറിച്ചുകളയാതെ സംരക്ഷിക്കുന്ന ശസ്ത്രക്രിയയാണിത്. (ഉദാ. കൈകലാലുകളിൽ എല്ലിലോ അതിനടുത്തുള്ള ഭാഗങ്ങളിലോ ഉണ്ടാവുന്ന അർബുദത്തിന്)
ഇമേജ് ഗൈഡഡ് സർജറി
അൾട്രാസൗണ്ട്, സി.ടി സ്ടകാൻ, എം.ആർ.ഐ സ്‌കാൻ എന്നിങ്ങനെയുള്ള മോളിക്യുലാർ ഇമേജിംഗ് പ്രൊസീഡർ ഉപയോഗിച്ച് അർബുദകോശങ്ങളുടെ വ്യാപ്തി കണ്ടുപിടിച്ച് വിശകലനം ചെയ്ത് ശസ്ത്രക്രിയ നടത്തുന്നു.
റോബോട്ടിക്ക് സർജറി
കമ്പ്യൂട്ടറിന്റെ സഹായത്തോടെ റോബോട്ടിക് കൈകൾ ഉപയോഗിച്ച് സൂക്ഷ്മമമായി ശസ്ത്രക്രിയ നടത്തുന്നു.
ലേസർ ചികിത്സ
അർബുദ മുഴകളുടെ വളർച്ച നശിപ്പിക്കാനും മുഴകളെ ചെറുതാക്കാനും രക്തസ്രാവം നിയന്ത്രിക്കാനുമിത് സഹായിക്കുന്നു. അൾട്രാസോണിക്ക് കത്രിക, കാർബൺ ഡയോക്‌സൈഡ് ലേസർ തുടങ്ങിയവ ഉപയോഗിച്ചുനടത്തുന്ന ശസ്ത്രക്രിയകൾക്ക് വേഗത കൂടും, രക്തസ്രാവം കുറയുകയും ചെയ്യും.
റേഡിയോ സർജറി
സൈബർ കത്തി ഉപയോഗിച്ച് ഉയർന്ന തോതിലുള്ള റേഡിയേഷൻ നൽകി കൃത്യതയോടെ വേദനയില്ലാതെ ശസ്ത്രക്രിയ നടത്താം. ശ്വാസകോശം പോലെ ചലിക്കുന്ന അവയവങ്ങളിലുള്ള മുഴകളെ കൃത്യമായി കണ്ടെത്തി നശിപ്പിക്കാനും കഴിയുന്നു. ഇത് ഒരു തരം ടാർഗറ്റഡ് തെറാപ്പിയാണ്. സ്തനാർബുദത്തിൽ കക്ഷത്തിലെ ലസികാഗ്രന്ഥികൾ മുഴുവൻ തുറന്നു നീക്കം ചെയ്യുന്ന പണ്ടത്തെ രീതിക്ക് പകരം ഇപ്പോൾ ഒരു പ്രത്യേക ഗ്രന്ഥി മാത്രം കേന്ദ്രീകരിച്ച് ബയോപ്സി നടത്തി ആവശ്യമുണ്ടെങ്കിൽ മാത്രം തുടർന്നും ശസ്ത്രക്രിയ നടത്തുന്നു.
കീമോതെറാപ്പി
അർബുദകോശങ്ങളുടെ വളർച്ച തടയാനും അവയെ നശിപ്പിക്കാനുമായി രോഗിക്ക് മരുന്നുകൾ നൽകുന്ന ചികിത്സയാണ് കീമോതെറാപ്പി. ഇവ അധികവും ഞരമ്പിലൂടെ ഇഞ്ചക്ഷനായോ കത്തീറ്ററിലൂടെയോ രക്തപ്രവാഹത്തിലേക്ക് കടത്തിവിടുന്നു. മാംസപേശികളിൽ കുത്തിവയ്ക്കുന്നതും ഗുളിക പോലെ കഴിക്കുന്നതുമായ മരുന്നുകളുമുണ്ട്.
കീമോതെറാപ്പി തീരുമാനിക്കുന്ന ഘടകങ്ങൾ
അർബുദത്തിന്റെ തരം, വലിപ്പം, സ്ഥാനം, എത്രത്തോളം വ്യാപിച്ചു, ഏതുഘട്ടത്തിലാണ് എന്നീ കാര്യങ്ങൾ, രോഗിയുടെ പ്രായം, രോഗിയുടെ ശാരീരികസ്ഥിതിയും ആരോഗ്യവും രോഗിക്ക് മുമ്പ് അർബുദ ചികിത്സ നടത്തിയിട്ടുണ്ടോ എന്നത്. രോഗിക്ക് മറ്റുരോഗങ്ങൾ ഉണ്ടോ എന്നത് (ഉദാ. ഹൃദ്രോഗം, പ്രമേഹം, രക്താതിസമ്മർദ്ദം). ഈ ഘടകങ്ങളെല്ലാം കണക്കിലെടുത്തുകൊണ്ട് മരുന്നുകൾ ഒറ്റയായോ, രണ്ടെണ്ണം ചേർത്തോ രണ്ടിലധികം മരുന്നുകൾ കൂട്ടിച്ചേർത്തോ നൽകുന്നു.
കീമോതെറാപ്പി എപ്പോഴെല്ലാമാണ് നൽകുന്നത്
ചിലതരം അർബുദത്തിനുള്ള ഒരേയൊരു ചികിത്സയായിട്ട് ഉദാ. രക്താർബുദം (ലുക്കീമിയ), ലസികാവ്യവസ്ഥയെ ബാധിക്കുന്ന അർബുദം (ലിംഫോമ)
ചികിത്സയ്ക്ക് ശേഷം വീണ്ടും തിരിച്ചുവരുന്ന അർബുദം (റെക്കറന്റ് കാൻസർ)
മറ്റുശാരീരഭാഗങ്ങളിലേക്ക് പടർന്നുപിടിക്കുന്ന അർബുദം (മെറ്റാസ്റ്റാറ്റിക്ക് കാൻസർ)
ശസ്ത്രക്രിയയ്‌ക്കോ റേഡിയോ തെറാപ്പിയോ നടത്തിയശേഷം ബാക്കി വന്ന അർബുദകോശങ്ങളെ നശിപ്പിക്കാനായിട്ട് (അഡ്ജുവന്റ് കീമോതെറാപ്പി)
റേഡിയോതെറാപ്പി
ചില പ്രത്യേകതരം എക്സ്‌റേയുടെ സഹായത്താൽ അർബുദകോശങ്ങളെ നശിപ്പിക്കുന്നതാണ് റേഡിയോ തെറാപ്പി അഥവാ റേഡിയേഷൻ ചികിത്സ. ഇത് തനിച്ചോ കീമോതെറാപ്പിയുടെ കൂടെയോ ശസ്ത്രക്രിയയ്ക്ക് മുമ്പോ ശേഷമോ നൽകുന്നു. അർബുദം ബാധിച്ച ഭാഗം, അർബുദത്തിന്റെ തരം, ഏതു ഘട്ടത്തിലാണ്, രോഗിയുടെ ആരോഗ്യനില എന്നിവയെല്ലാം പരിഗണിച്ചാണ് റേഡിയേഷൻ നൽകുന്നത്. ഇത് പൊതുവേ മൂന്നുതരത്തിലാണുള്ളത്.
1.ടെലി റേഡിയോ തെറാപ്പി
ശരീരത്തിൽ നിന്നും ദൂരെ വച്ച യന്ത്രത്തിൽ നിന്നും വരുന്ന റേഡിയോ ആക്ടീവ് രശ്മികൾ ഉപയോഗിച്ചുള്ള ചികിത്സയാണിത്. ടെലി കോബാൾട്ട് മെഷീൻ, ലീനിയർ ആക്സിലേറ്റർ തുടങ്ങിയ യന്ത്രങ്ങൾ ഉപയോഗിക്കുന്നു. ഇതായിരുന്നു ഏറ്റവും ആദ്യം ഉണ്ടായിരുന്നത്. പിന്നീട് ചികിത്സയിൽ പല മാറ്റങ്ങളും ഉണ്ടായി.
2.ഇന്റേണൽ തെറാപ്പി
റേഡിയേഷൻ പ്രസരിപ്പിക്കുന്ന മരുന്നുകൾ ശരീരത്തിലേക്ക് കടത്തി വിടുന്നു. ഉദാ. തൈറോയ്ഡ് കാൻസറിന് നൽകുന്ന റേഡിയോ അയഡിൻ.
3. ബ്രാക്കി തെറാപ്പി
റേഡിയേഷൻ പുറപ്പെടുവിക്കുന്ന സ്രോതസ് അർബുദം ബാധിച്ച അവയത്തിനുള്ളിൽ കടത്തിവച്ചോ ചേർത്തുവച്ചോ ചികിത്സിക്കുക. ഉദാ. കവിൾ, നാക്ക്, ചുണ്ട് എന്നീ ഭാഗങ്ങളിലെ അർബുദങ്ങൾ, ഗർഭാശയഗളാർബുദം.
പുതിയ ചികിത്സാരീതികൾ ഇവയാണ്.
1. ഇന്റൻസിറ്റി മോഡുലേറ്റഡ് റേഡിയോ തെറാപ്പി
അർബുദ കോശങ്ങളുടെ വ്യാപ്തി അനുസരിച്ച് രോഗം ബാധിച്ച അവയവത്തിന് നൽകുന്ന ഡോസ് വ്യത്യാസപ്പെടുത്തുന്നു.
2. ഇമേജ് ഗൈഡഡ് റേഡിയോ തെറാപ്പി
3. ഇൻട്രോ ഓപ്പറേറ്റീവ് റേഡിയോതെറാപ്പി
4. പ്രോട്ടോൺ ബീം തെറാപ്പി
5. ടാർഗിറ്റ്
6. കൺഫോർമൽ റേഡിയോതെറാപ്പി ഇതിൽ സി ടി സ്‌കാൻ എം.ആർ.ഐ സ്‌കാൻ എന്നിവ ഉപയോഗിച്ച് 3 ഡി അല്ലെങ്കിൽ 4 ഡി തലത്തിൽ കൃത്യമായി അർബുദകോശങ്ങളെ കേന്ദ്രീകരിച്ച് ചികിത്സ നൽകുന്നു.
ഹോർമോൺ തെറാപ്പി
ഹോർമോണുകളുമായി ബന്ധപ്പെട്ട് ഉണ്ടാവുന്ന ചില അർബുദങ്ങളെ നേരിടാൻ (ഉദാ: സ്താനാർബുദം, ഗർഭാശയാർബുദം, അണ്ഡാശയാർബുദം) ഈ ചികിത്സാരീതി ഉപയോഗപ്രദമാണ്.
ശരീരത്തിൽ ഉല്പാദിപ്പിക്കപ്പെടുന്ന ചില രാസപദാർത്ഥങ്ങളാണ് ഹോർമോണുകൾ. ഇവ ചില കോശങ്ങളുടെയും അവയവങ്ങളുടെയും പ്രവർത്തനം നിയന്ത്രിക്കുന്നു. ചില ഹോർമോണുകൾ
ചില അർബുദകോശങ്ങളെയും നിയന്ത്രിക്കുന്നതിനാൽ അതിനെതിരായി മറ്റു ഹോർമോണുകൾ നൽകുന്നതാണ് ഹോർമോൺ ചികിത്സ. അർബുദ കോശങ്ങളുടെ വളർച്ചയുമായി ബന്ധപ്പെട്ട ഹോർമോണുകളുടെ സ്വാധീനം മരുന്നുപയോഗിച്ച് തടയുന്നതുവഴി കോശവിഭജനത്തിന്റെ വേഗത കുറയ്ക്കുകയോ പൂർണമായി തടയുകയോ ചെയ്യുന്നു. ഇത്തരം ചികിത്സയിൽ മരുന്നുപയോഗിച്ച് ഹോർമോണുകളുടെ സ്വാധീനം തടയുകയോ ഹോർമോൺ ഉല്പാദനം നിർത്തുകയോ ചെയ്യുന്നു.
ഇമ്മ്യൂണോതെറാപ്പി
നമ്മുടെ ശരീരത്തിലെ രോഗപ്രതിരോധ വ്യവസ്ഥയാണ് നമുക്ക് രോഗങ്ങളെ തടഞ്ഞുനിറുത്താൻ ശക്തി നൽകുന്നത്. അർബുദകോശങ്ങളെ നശിപ്പിക്കുന്നതിൽ നമ്മുടെ രോഗപ്രതിരോധ വ്യവസ്ഥയെ സഹായിക്കുന്ന ചികിത്സയാണ് ഇമ്മ്യൂണോതെറാപ്പി. ശരീരത്തിൽ നിന്നുണ്ടാക്കുന്നതോ ലബോറട്ടറയിൽ ഉണ്ടാക്കുന്നതോ ആയ ചില വസ്തുക്കൾ ഉപയോഗിച്ചാണ് ഈ ചികിത്സ നടത്തുന്നത്. ഈ അർബുദകോശങ്ങളുടെ വളർച്ച കുറയ്ക്കുകയും അർബുദം നശിപ്പിക്കാൻ സഹായിക്കുകയും ചെയ്യുന്നു. മറ്റു ശരീരഭാഗങ്ങളിലേക്ക് അർബുദം വ്യാപിക്കുന്നതും തടയുന്നു,
അർബുദത്തിനുള്ള വാക്സിനുകൾ : ഇത് രണ്ട് തരത്തിലുണ്ട്. രോഗം തടയാനുള്ളതും ചികിത്സിക്കാനുള്ളതും.
അർബുദം തടയാനുള്ള വാക്സിൻ: ഇത് രണ്ടുതരത്തിലാണുള്ളത്.
1. എച്ച്.പി.വി വാക്സിൻഒൗാമി ജമുശഹഹീാമ ്ശൃൗെ നെതിരായി പ്രവർത്തിക്കുന്ന ഈ വാക്സിൻ ഗർഭാശയഗളം , യോനി, യോനിയുടെ പുറത്തുള്ള ഭാഗം, മലദ്വാരം എന്നീ ഭാഗങ്ങളിലുണ്ടാവുന്ന അർബുദങ്ങളും തടയാൻ ഉപകാരപ്പെടുന്നു. തടയാൻ ഉപകാരപ്പെടുന്നു.
2. എച്ച്.ബി.വി വാക്സിൻഒലുമേശേശെ ആ ഢശൃൗെ നെതിരായുള്ളതാണ് ഇത്. ദീർഘകാലം നീണ്ടുനിൽക്കുന്ന ഹെപ്പറ്റൈറ്റിസ് ബി അണുബാധ കൊണ്ട് കരളിൽ അർബുദം ഉണ്ടാവുന്നത് തടയാൻ ഈ വാക്സിൻ സഹായിക്കുന്നു.
അർബുദം ചികിത്സിക്കാനുള്ള വാക്സിൻ
ഇമ്മ്യൂണോ തെറാപ്പിയുടെ ഒരുഭാഗമാണ് ഇത്തരം വാക്സിൻ. അർബുദവുമായി പൊരുതി തോല്പിക്കാൻ ശരീരത്തിലെ രോഗപ്രതിരോധ വ്യവസ്ഥയ്ക്ക് കൂടുതൽ ശക്തി നൽകാൻ ഇത് സഹായിക്കും. ഇത്തരം വാക്സിൻ ചെയ്യുന്നത്'
1. അർബുദം വീണ്ടും ഉണ്ടാവുന്നത് തടയും.
2. ചികിത്സയ്ക്കുശേഷം ശരീരത്തിൽ അവശേഷിക്കുന്ന അർബുദ കോശങ്ങളെ നശിപ്പിക്കുന്നു.
3. മുഴ വലുതാവുന്നതും പടർന്ന് വ്യാപിക്കുന്നതും തടയും.
ഇവയെക്കുറിച്ച് കൂടുതൽ ഗവേഷണങ്ങൾ നടക്കേണ്ടിയിരിക്കുന്നു.
മറ്റു നൂതന ചികിത്സാരീതികൾ
അർബുദ ചികിത്സാരംഗത്ത് ഗവേഷണങ്ങൾ ധാരാളം നടന്നുകൊണ്ടിരിക്കുന്നുണ്ട്. ലോക രാജ്യങ്ങളിൽ പ്രചാരത്തിലുള്ള പല ചികിത്സകളും നമ്മുടെ ഭാരതത്തിൽ ഇതേവരെ പ്രചാരത്തിലായിട്ടില്ല. വർദ്ധിച്ച ചികിത്സാചെലവ് അതിനൊരു കാരണവുമാണ്. രോഗനിർണയത്തിലും ആധുനിക വൈദ്യശാസ്ത്രം പുരോഗമിച്ചിട്ടുണ്ട് എന്ന് നമുക്കറിയാം.
ജീൻ തെറാപ്പി (ജീനുകളെ തിരിച്ചറിഞ്ഞ് വ്യക്തിഗതമായ ചികിത്സ) നാനോ ചികിത്സ, ടാർഗറ്റഡ് കീമോതെറാപ്പി, പാർശ്വഫലങ്ങൾ കുറഞ്ഞ മരുന്നുകൾ നൽകുന്ന കീമോതെറാപ്പി എന്നിങ്ങനെ നൂതന ചികിത്സാരീതികൾ പലതാണ്.
കഴിഞ്ഞവർഷം (2016 ൽ) എഫ്.ഡി.എ, ചില പുതിയ അർബുദചികിത്സാരീതികളും നേരത്തെ ഉപയോഗിച്ച ചികിത്സാരീതികളുടെ പുതിയ ഉപയോഗങ്ങളും അംഗീകരിച്ചിട്ടുണ്ട്. ഉദാ: മൂത്രാശയാർബുദത്തിനും അസ്ഥിമജ്ജയെ ബാധിക്കുന്ന ഒരുതരം അർബുദമായ ങൗഹേശുഹല ാ്യലഹീാമ യ്ക്കും വേണ്ടി ഇമ്മ്യൂണോതെറാപ്പി, ചികിത്സിച്ചു മാറ്റാൻ വിഷമമുള്ള ചില ശ്വാസകോശാർബുദങ്ങൾക്കും വൃക്കയെ ബാധിക്കുന്ന അർബുദത്തിനും ക്രോണിക് ലിമ്പോസൈറ്റിക് ലുക്കീമിയയ്ക്കും മൾട്ടിപ്പിൾ മൈലോമയ്ക്കും ടാർഗറ്റ് തെറാപ്പി തുടങ്ങിയവ.