1. ബഹിരാകാശപേടകത്തെ നയിച്ച ആദ്യ വനിത ആര്?
എയ്ലിൻ കോളിൻ
2. സിംഹഭൂമി എന്ന കൃതിയുടെ കർത്താവ് ആര്?
എസ്.കെ. പൊറ്റെക്കാട്
3. ശൂന്യാകാശത്തു നടന്ന ആദ്യ വനിത ആര്?
സ്വെറ്റലാറ സവിറ്റ്സ്കയ
4. നോർവേയുടെ പാർലമെന്റ് ഏത് പേരിൽ അറിയപ്പെടുന്നു?
സ്റ്റോർട്ടിംഗ്
5. ധാരാ എന്ന സ്ഥിരബിന്ദുവിനെ ആധാരമാക്കി യഥേഷ്ടം തിരിയാൻ കഴിവുള്ള ഒരു ദൃഡദണ്ഡ് ?
ഉത്തോലകം
6. സമയത്തിനനുസരിച്ച് ഒരു വസ്തുവിന്റെ സ്ഥാനം മാറ്റുന്ന പ്രക്രിയ?
ചലനം
7. ഒരു കല്ലിൽ കയറുകെട്ടി കറക്കിയാൽ കല്ലിന്റെ ചലനം?
വർത്തുളചലനം
8. പ്രകൃത്യായുള്ള റേഡിയോ ആക്ടിവിറ്റി കണ്ടെത്തിയത്?
ഹെൻട്രി ബെക്വറൽ
9. ഫാസ്റ്റ് ബ്രീഡർ സാങ്കേതികത്വം ഉപയോഗപ്പെടുത്തുന്ന ഏഴാമത്തെ രാഷ്ട്രം?
ഇന്ത്യ
10. ന്യൂക്ളിയർ ഫിഷനിൽ ന്യൂക്ളിയസിനെ വിഘടിപ്പിക്കാൻ ഉപയോഗിക്കുന്ന കണം?
ന്യൂട്രോൺ
11. ഇന്ത്യൻ മിസൈൽ പദ്ധതിയുടെ പിതാവ്?
ഡോ. എ.പി.ജെ അബ്ദുൾ കലാം
12. ന്യൂക്ളിയർ റിയാക്ടറിൽ ഉത്പാദിപ്പിക്കപ്പെടുന്ന താപം നീക്കം ചെയ്യാൻ ഉപയോഗിക്കുന്ന പദാർത്ഥങ്ങൾ?
ശീതികാരികൾ
13. കാറ്റിന്റെ ഗതിയറിയാൻ ഉപയോഗിക്കുന്നത്?
വിൻഡ് വെയിൻ
14. ശബ്ദത്തിന്റെ പ്രതിധ്വനിയിലൂടെ സമുദ്രത്തിന്റെ ആഴം അളക്കുന്ന ഉപകരണം?
എക്കൊ സൗണ്ടർ
15. അന്തരീക്ഷ മർദ്ദം അളക്കുന്നത്?
ബാരോമീറ്റർ
16. ഒരു വസ്തുവിൽ ബലം പ്രയോഗിക്കുമ്പോൾ അതിനെതിരായി ആ വസ്തുവിൽ ഉണ്ടാകുന്ന ആന്തരികബലം?
ഇലാസ്തിക ബലം
17. വികിരണത്തിന്റെ തീവ്രത അളക്കാനുപയോഗിക്കുന്ന ഉപകരണം?
ആക്ടിനോമീറ്റർ
18. ദ്രാവകങ്ങളുടെ ബോയിലിങ്ങ് പോയിന്റ് അളക്കുന്നതിനുള്ള ഉപകരണം?
ഹൈപ്സോമീറ്റർ