financial-cheating

കോട്ടയം: വിദേശത്ത് മക്കൾ ജോലിചെയ്യുന്ന വൃദ്ധ മാതാപിതാക്കളെ മറയാക്കി ലക്ഷങ്ങൾ തട്ടിയെടുത്ത സംഘം മണർകാട്ടും തട്ടിപ്പ് നടത്തിയതായി പരാതി. തിരുവനന്തപുരം സ്വദേശികളായ മൂന്നു പേരെ വാകത്താനം പൊലീസ് അറസറ്റ് ചെയ്ത വിവരമറിഞ്ഞാണ് മണർകാട് സ്വദേശി പരാതിയുമായി എത്തിയത്. വൃദ്ധന് നഷ്ടമായത് 24,000 രൂപയാണ്. വിദേശത്ത് ജോലിയുള്ള മകളുടെ പേരു പറഞ്ഞാണ് വിളിച്ചതെന്നും മകൾക്ക് അടിച്ച 50 ലക്ഷത്തിന്റെ ലോട്ടറിക്ക് പത്തു ലക്ഷം രൂപ ടാക്സ് നല്‌കേണ്ടി വരുമെന്നും അത് ഒഴിവാക്കാൻ 50,000 രൂപ നല്കണമെന്നും ഫറഞ്ഞാണ് ഒരാൾ വിളിച്ചതെന്നും രൊക്കം പണം ഇല്ലാതിരുന്നതിനാൽ 24,000 രൂപ കോട്ടയം ആശുപത്രിക്ക് മുമ്പിൽ വച്ച് നല്കിയെന്നുമാണ് വാകത്താനം സി.ഐ പി.വി.മനോജ് കുമാറിന് നല്കിയ പരാതിയിൽ വൃദ്ധൻ പറയുന്നത്. സംസ്ഥാനത്തുടനീളം ഈ സംഘം തട്ടിപ്പ് നടത്തിയിട്ടുള്ളതായി അറിയുന്നത്.

വാകത്താനത്ത് മൂന്നും തൃക്കൊടത്താനം, കോട്ടയം വെസ്റ്റ് എന്നിവിടങ്ങളിൽ ഒരോന്നു വീതവും എറണാകുളത്ത് രണ്ടു കേസുകളും മൂവർ സംഘത്തിനെതിരെ നിലവിലുണ്ട്. കൂടാതെ തിരുവല്ലയിലും സമാന കേസുണ്ടെന്ന് അറിവായിട്ടുണ്ട്. തിരുവനന്തപുരം സ്വദേശികളായ സതീശൻ (55), ദിലീപ് എന്നു വിളിക്കുന്ന ശ്യാം (28), നസിം (30) എന്നിവരാണ് അറസ്റ്റിലായത്. കോടതി റിമാന്റിലായ പ്രതികളെ കൂടുതൽ തെളിവെടുപ്പുകൾക്കായി പൊലീസ് കസ്റ്റഡിയിൽ വാങ്ങും.