തിരുവനന്തപുരം.അറുപത്തിയഞ്ച് വയസ്സ് കഴിഞ്ഞ രോഗികളായ വോട്ടർമാർക്കും 75 വയസ്സ് കഴിഞ്ഞ എല്ലാ വോട്ടർമാർക്കും വോട്ട് ചെയ്യാൻ പോകാൻ ഓരോ നിയോജക മണ്ഡലത്തിലും സർക്കാർ വാഹനസൗകര്യം ഏർപ്പെടുത്തണമെന്ന് വാർദ്ധക്യ സംഘശക്തി ആവശ്യപ്പെടുന്നു.
നക്സലൈറ്റ് നേതാവായിരുന്ന അഡ്വ.ഫിലിപ്പ് എം.പ്രസാദ് പ്രസിഡന്റായ സംഘടനയാണ് തിരഞ്ഞെടുപ്പ് കമ്മീഷനും സർക്കാരിനും ഈ ആവശ്യം ഉന്നയിച്ച് നിവേദനം സമർപ്പിച്ചത്.