പരീക്ഷ തീയതി
അഫിലിയേറ്റഡ് കോളേജുകളിലെ ഒന്ന്, മൂന്ന്, നാല് സെമസ്റ്റർ എൽ എൽ.ബി. പരീക്ഷകൾ ഏപ്രിൽ 10ന് ആരംഭിക്കും. പിഴയില്ലാതെ 25 വരെയും 500 രൂപ പിഴയോടെ 26 വരെയും 1000 രൂപ സൂപ്പർഫൈനോടെ 27 വരെയും അപേക്ഷിക്കാം. വിദ്യാർഥികൾ പേപ്പറൊന്നിന് 30 രൂപ വീതം സി.വി. ക്യാമ്പ് ഫീസായി പരീക്ഷഫീസിന് പുറമേ അടയ്ക്കണം.
പ്രാക്ടിക്കൽ
ആറാം സെമസ്റ്റർ ബി.എസ്‌സി സുവോളജി (മോഡൽ ഒന്ന്, രണ്ട്, മൂന്ന് സി.ബി.സി.എസ്.എസ്. റഗുലർ/റീഅപ്പിയറൻസ്/സപ്ലിമെന്ററി) മാർച്ച് 2019 പരീക്ഷയുടെ പ്രാക്ടിക്കൽ ഏപ്രിൽ ഒന്നു മുതൽ എട്ടുവരെ അതത് കോളേജുകളിൽ നടക്കും.
മൂന്നാം സെമസ്റ്റർ ബി.എസ്‌സി കമ്പ്യൂട്ടർ സയൻസ് (പുതിയ സ്‌കീം റഗുലർ 2017 അഡ്മിഷൻ) നവംബർ 2018 പരീക്ഷയുടെ പ്രാക്ടിക്കൽ 26നും മൂന്നാം സെമസ്റ്റർ ബി.എസ്‌സി മാത്തമാറ്റിക്‌സ് വൊക്കേഷൽ മോഡൽ മാർച്ച് 2009 പരീക്ഷയുടെ പ്രാക്ടിക്കൽ 25നും ആരംഭിക്കും.
വൈവാവോസി
ആറാം സെമസ്റ്റർ (സി.ബി.സി.എസ്.എസ്. റഗുലർ/സപ്ലിമെന്ററി/മേഴ്‌സി ചാൻസ്) ഇംഗ്ലീഷ് ഡബിൾ മെയിൻ മാർച്ച് 2019 പരീക്ഷയുടെ പ്രൊജക്ട് ആൻഡ് വൈവ ഏപ്രിൽ നാലു മുതൽ അഞ്ചുവരെ വിവിധ കേന്ദ്രങ്ങളിൽ നടക്കും.