sfi

പേരാമ്പ്ര: തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ യു.ഡി.എഫ് സ്ഥാനാർത്ഥി കെ മുരളീധരനെ എസ്.എഫ്.ഐ പ്രവർത്തകർ തടഞ്ഞു. പേരാമ്പ്ര സി.കെ.ജി കോളേജിൽ എത്തിയ മുരളീധരനെ എസ്.എഫ്.എെ പ്രവർത്തകർ കൂട്ടമായി എത്തി തടയുകയയാരുന്നു. തുടർന്ന് കോളേജിന്റെ ഗോവണിയിൽ ഇരുന്ന് കൊണ്ട് അവർ മുരളീധരനെതിരെയും പി. ജയരാജന് അനുകൂലമായും മുദ്രാവാക്യം വിളിച്ചു.

ഗേറ്റ് അടച്ച് തടഞ്ഞതിനെ തുടർന്ന് മുരളീധരൻ പിൻവലിയുകയായിരുന്നു. തുടർന്ന് എസ്.എഫ്.എെക്കെതിരെ കെ.എസ്‌.യു -​എം.എസ്.എഫ് പ്രവർത്തകരും എത്തുകയായിരുന്നു. ഇതോടെ ഇരുകൂട്ടരും തമ്മിൽ വാക്കേറ്റം നടന്നു. സംഘർഷ സാദ്ധ്യത കണക്കിലെടുത്ത് മുരളീധരനും സംഘവും തിരിച്ച് പോകുകയായിരുന്നു.

സി.കെ.ജി കോളേജിൽ വച്ച് തന്നെ തടഞ്ഞ സംഭവം അക്രമ രാഷ്ട്രീയത്തിന്റെ മറ്റൊരു ഉദാഹരണമാണെന്ന് മുരളീധരൻ പ്രതികരിച്ചു. സംഭവത്തിൽ കോൺഗ്രസും കെ.സ്.യുവും ശക്തമായി പ്രതികരവുമായി രംഗത്ത് വന്നിട്ടുണ്ട്.