തിരുവനന്തപുരം: കേന്ദ്രനേതാക്കൾ കൈക്കൂലി വാങ്ങിയെന്ന കോൺഗ്രസ് ആരോപണത്തെ പരിഹസിച്ച് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ. കർണാടക മുഖ്യമന്ത്രിയാവാൻ ബി.ജെ.പി കേന്ദ്രനേതൃത്വത്തിന് യെദ്യൂരപ്പ കൈക്കൂലി നൽകിയെന്നാണ് കോൺഗ്രസിന്റെ ആരോപണം. ബി.എസ്. യെദ്യൂരപ്പയുടെ ഡയറിയാണ് കാരവൻ മാഗസിൻ പുറത്തുവിട്ടത്.
ഇതിനെ പരിഹസിച്ചാണ് സുരേന്ദ്രൻ രംഗത്തെത്തിയിരിക്കുന്നത്. 'മോദിക്കും അമിത് ഷാക്കും കൂടി എന്തേലും ചില്ലറ കൊടുക്കായിരുന്നു Yedi വെറും പിശുക്കൻ'. സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു. മാത്രമല്ല അടുത്ത ഫേസ്ബുക്ക് പോസ്റ്റിൽ 'മുഖ്യമന്ത്രി ആവാൻ ജഡ്ജിമാർക്കും 250 കോടി കൊടുത്തു. കൊച്ചു ഗള്ളൻ' എന്നും സുരേന്ദ്രൻ കുറിച്ചു.
കോൺഗ്രസ് ഉന്നയിക്കുന്ന ആരോപണം അടിസ്ഥാനരഹിരമാണെന്ന് ബി.ജെ.പി വ്യക്തമാക്കിയിരുന്നു. കോൺഗ്രസ് വ്യാജ രേഖയാണ് ഉയർത്തിക്കാട്ടുന്നത്. ഡയറിയിലെ കെെയ്പ്പട പരിശോധിക്കണം. ദുർബല ആരോപണം ആയതിനാലാണ് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽഗാന്ധി വാർത്താ സമ്മേളനത്തിൽ പങ്കെടുക്കുതിരുന്നെതെ"ന്നും ബി.ജെ.പി ആരോപിക്കുന്നു.
യെദ്യുരപ്പയുടെ യഥാർത്ഥ കയ്യക്ഷരവും ഒപ്പും ഡയറിയുടെ ചിത്രങ്ങളും കർണാടക ബി.ജെ.പി ട്വിറ്റർ പേജിലൂടെ പുറത്തുവിട്ടു. കോൺഗ്രസ് പുറത്തുവിട്ട ഡയറി പേജിൽ ഉള്ളത് വ്യാജമെന്നും ബി.ജെ.പി ആരോപിക്കുന്നു. ബി.ജെ.പിക്കെതിരെ 1800 കോടിയുടെ കോഴ ആരോപണമാണ് ഉയർന്നിരിക്കുന്നത്.