bjp

തിരുവനന്തപുരം: ജനങ്ങൾക്ക് വിവരം വച്ചുവെന്നും ഇനി ബി.ജെ.പിയെ ഭിന്നിപ്പിച്ചു തോൽപിക്കാൻ ആകില്ലെന്നും മുൻ ഡി.ജി.പി ടി.പി. സെൻകുമാർ. കേരളത്തിലെ എല്ലാ ലോക്‌സഭാ സീറ്റിലും ബി.ജെ.പി അൻപത് ശതമാനത്തിലേറെ വോട്ട് നേടി വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പിയുടെ ആറ്റിങ്ങൽ മണ്ഡലം കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തിരുവനന്തപുരം മണ്ഡലത്തിൽ കുമ്മനം രാജശേഖരന് ജയിക്കാൻ ബി.ജെ.പിക്ക് ഒരു അഡ്ജസ്റ്റ്മെന്റിന്റെയും ആവശ്യമില്ല..കേന്ദ്രസർക്കാരിന്റെ പല പദ്ധതികളും സംസ്ഥാന സർക്കാർ കോപ്പി അടിക്കുകയാണ്. ഓരോ ബൂത്തിലും മോദിയുടെ നേട്ടങ്ങൾ പറയണം അദ്ദേഹം ബിജെപി പ്രവർത്തകരോട് പറഞ്ഞു. കോൺഗ്രസ്-മാർക്സിസ്റ്റ് സഖ്യമായ 'കോമ' ഒന്നും ഇനി വിലപ്പോവില്ലെന്നും സെൻകുമാർ പറഞ്ഞു.

എവിടെ സി.പി.എം ഓഫിസ് ഉണ്ടോ അവിടെ പീഡനം ഉണ്ടെന്നും പീ‍ഡനത്തിന്റെ തീവ്രത അളക്കാൻ കമ്മിറ്റികളും ഉണ്ടെന്ന് ടി പി സെൻകുമാർ പറഞ്ഞു.സിപിഎമ്മിന്റെ സ്ത്രീ ശാക്തീകരണം അതാണെന്നും ടി പി സെൻകുമാർ പരിഹസിച്ചു