actor-prakash-raj

ബംഗളൂരു: ലോക്‌സഭ തിരഞ്ഞെടുപ്പിൽ ബംഗളൂരു സെൻട്രലിൽ നിന്ന് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാനൊരുങ്ങുന്ന നടൻ പ്രകാശ് രാജിനെതിരെ തിരഞ്ഞെടുപ്പ് ചട്ട ലംഘനത്തിന് കേസെടുത്തു.

മുൻകൂർ അനുമതി വാങ്ങാതെ മൈക്കുപയോഗിച്ച് പൊതുപരിപാടിയിൽ പ്രകാശ് രാജ് വോട്ടഭ്യർത്ഥിച്ചു എന്ന് ചൂണ്ടിക്കാട്ടി ഫ്ലൈയിംഗ് സ്ക്വാഡ് ഉദ്യോഗസ്ഥനായ ഡി മൂർത്തിയാണ് പരാതി നൽകിയത്.

മാ ർച്ച് 12നാണ് മഹാ ത് മാഗാന് ധി സർക്കിളിൽ നടന്ന പൊതു പരിപാ ടി യി ൽ പ്രകാശ് രാ ജ് മൈ ക് കുപയോഗിച്ച് സംസാരിച്ചത് . മാദ്ധ്യമങ്ങളും ആ വിഷ്‌കാര സ് വാതന്ത്ര് യവും എന്ന വിഷയത്തി ലായിരുന്നു പരിപാടി. എഴുത്തുകാരും ആക്ടിവിസ്റ്റുകളും കലാകാരൻമാരും പങ് കെടുത്ത ചടങ്ങിൽ പ്രകാശ് രാജ് മൈക്കിലൂടെ വോട്ടഭ്യർത്ഥന നടത്തിയെന്നാണ് പരാതി. പ്രകാശ് രാജിന്റെ പ്രസംഗം റെക്കാഡ് ചെയ്ത് ചിലർ തിരഞ്ഞെടുപ്പ് കമ്മിഷന് അയച്ചിരുന്നു. പരിപാടിയുടെ സംഘാ ടകർക്കെതിരെയും കേസെടുത്തു.

ഇന്നലെയാണ് ബംഗളൂരു സെൻട്രൽ മണ്ഡലത്തിൽ നിന്ന് സ്വതന്ത്രനായി മത്സരിക്കാൻ പ്രകാശ്‌രാജ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. ബി.ജെ.പിയിൽ നിന്ന് എം.പി പി.സി മോഹനനാണ് പ്രകാശ് രാജിന്റെ എതിരാളി. കോൺഗ്രസ് ഇതുവരെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല.