cpm-

പാലക്കാട് : ചെർപ്പുളശ്ശേരിയിലെ സി.പി.എം ഏരിയാ കമ്മിറ്റി ഓഫീസിൽ പീഡനത്തിനിരയായെന്ന പരാതിയിൽ യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. പാലക്കാട് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ടിനാണ് യുവതി മൊഴി നൽകിയത്. പൊലീസിന് ആദ്യം നൽകിയ മൊഴി യുവതി ആവർത്തിച്ചതായാണ് സൂചന.

യുവതി ചികിത്സയിൽ കഴിയുന്ന ആശുപത്രിയിലെത്തി പാലക്കാട് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ടാണ് മൊഴിയെടുത്തത്. 2018 ജൂണിൽ സി.പി.എം ചെർപ്പുളശ്ശേരി ഏരിയാ കമ്മറ്റി ഓഫീസിൽ വെച്ച് പീഡനത്തിനിരയായെന്ന മൊഴി യുവതി ആവർത്തിച്ചു. ചെർപ്പുളശ്ശേരി ഏരിയാ കമ്മറ്റി ഓഫീസിലെ ഡി.വൈ.എഫ്.ഐയുടെ മുറിയിൽ വച്ച് കുടിക്കാൻ പാനീയം നൽകി മയക്കിയശേഷം പീഡിപ്പിച്ചെന്നാണ് യുവതി പൊലീസിന് നൽകിയ ആദ്യ മൊഴി. പരാതിയുടെ അടിസ്ഥാനത്തിൽ ആരോപണ വിധേയനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. രണ്ടു മൊഴികളും തമ്മിൽ മാറ്റമില്ലെങ്കിൽ അറസ്റ്റ് ഉടനുണ്ടാകും.

പരാതിക്കാരിയും ആരോപണ വിധേയനും പാർട്ടിക്കാരല്ലെന്നാണ് സി.പി.എം വിശദീകരണം.