മലയാള സിനിമ പ്രേക്ഷകൻ എന്നും സ്വകാര്യ അഹങ്കാരമായി കൊണ്ടു നടക്കുന്ന താരമാണ് മമ്മൂട്ടി. കഴിഞ്ഞ ദിവസങ്ങളിലായി മമ്മൂട്ടിയുടെ രണ്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയിയൽ വെെറലായിരുന്നു. പതിനെട്ടാം പടി എന്ന ചിത്രത്തിന് വേണ്ടി ആതിരപ്പിള്ളി വെള്ളച്ചാട്ടത്തിന് മുന്നിൽ നിന്ന് എടുത്ത ഫോട്ടോ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
എന്നാൽ ഇപ്പോൾ പൃഥ്വിരാജ് ട്വിറ്ററിൽ എഴുതിയ വാക്കാണ് മമ്മൂട്ടിയുടെ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. പൃഥ്വിരാജ് തന്റെ പുതിയ ഫോട്ടോ ട്വിറ്ററിൽ പങ്കുവച്ചിരുന്നു. അതിന് അദ്ദേഹത്തിന്റെ ആരാധകൻ ഇട്ട കമന്റാണ് പുതിയ പോസ്റ്റായി പൃഥ്വി വീണ്ടും പങ്കുവച്ചത്. ‘രാജുവേട്ടാ ഈ ഫോട്ടോ ഒക്കെ കാണുമ്പോൾ ആണ് ചേട്ടൻ ഇട്ടേക്കുന്ന ഫോട്ടോ ഒക്കെ എടുത്തു കിണറ്റിൽ ഇടാൻ തോന്നുന്നത്.’ മമ്മൂട്ടിയുടെ ഒരു ചിത്രം പങ്കുവച്ച് ആരാധകൻ കുറിച്ചു.
ഇതേതുടർന്ന് പൃഥ്വി ആ കമെന്റ് ട്വിറ്ററിൽ പോസ്റ്റ് ചെയ്ത് 'സത്യം' എന്ന് കുറിച്ചു. പൃഥ്വിയുടെ പോസ്റ്റ് ഇതിനോടകം തന്നെ വെെറലായിരിക്കുകയാണ്. പൃഥ്വിരാജ് ഏറെ ആരാധിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന നടനാണ് മമ്മൂട്ടിയെന്ന് ആരാധകൻ പറയുന്നു.
സത്യം! ❤️ https://t.co/kFgZBgPP4A
— Prithviraj Sukumaran (@PrithviOfficial) March 22, 2019