വെള്ളിയാഴ്ച അർദ്ധരാത്രിയിൽ ആശങ്കയുണർത്തി കോവളം മുതൽ വി.എസ്.എസ്.സി ഉൾപ്പെടുന്ന തുമ്പ വരെ ആകാശത്ത് അജ്ഞാത ഡ്രോണിന്റെ പറക്കൽ.
12.45 a.m : കോവളം സമുദ്രാ ബീച്ചിന് സമീപം ഡ്രോൺ താഴ്‌ന്നു പറക്കുന്നത് പൊലീസിന്റെ പട്രോളിംഗ് സംഘം കണ്ടത്. 2.55
a.m :
വി.എസ്.എസ്.സിക്ക് അടുത്തും ഡ്രോൺ കാണപ്പെട്ടു. ജനവാസ മേഖലയിലായതിനാൽ സി.ഐ.എസ്.എഫ് ജവാന്മാർ വെടിവച്ചിട്ടില്ല.
പൊലീസും മറ്റ് ഏജൻസികളും ഇന്നലെ മുഴുവൻ അരിച്ചുപെറുക്കിയിട്ടും ഡ്രോൺ കണ്ടെത്താനായിട്ടില്ല.
കേന്ദ്ര ഇന്റലിജൻസ്, മിലിട്ടറി പൊലീസ്, റാ ഉദ്യോഗസ്ഥർ അന്വേഷണം ആരംഭിച്ചു.
വ്യോമസേനയുടെ മൂക്കുന്നിമലയിലെയും ദക്ഷിണവ്യോമ കമാൻഡിലെയും റഡാർ രേഖകൾ പരിശോധിച്ചെങ്കിലും വിവരങ്ങൾ ലഭിച്ചില്ല. വിമാനത്താവളത്തിലെ റഡാറിലും ഡ്രോൺ പതിഞ്ഞില്ല.
ഉപഗ്രഹ കാമറകൾ പരിശോധിച്ച് ഡ്രോൺ കണ്ടെത്താൻ ഐ.എസ്.ആർ.ഒയുടെ സഹായം തേടിയിട്ടുണ്ട്.
''ഡ്രോൺ കണ്ടെത്താൻ റഡാറുകൾ വീണ്ടും പരിശോധിക്കും. ഉപഗ്രഹസഹായവും തേടും. സുരക്ഷാഭീഷണിയില്ല..''
മനോജ് എബ്രഹാം,
ദക്ഷിണമേഖലാ അഡി. ഡി.ജി.പി