ഹിസാർ: ദേശീയദുരന്ത നിവാരണ സേനയുടെയും സൈന്യത്തിന്റെയും നാട്ടുകാരുടെയും 48 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ കുഴൽക്കിണറിൽ നിന്ന് ഒന്നരവയസുകാരനെ രക്ഷിച്ചു. ഹരിയാനയിലെ ഹിസാറിൽ ബുധനാഴ് വൈകിട്ടാണ് കുട്ടി അപകടത്തിൽപെട്ടത്.
ഒന്നര വയസുകാരനായ നദീം ഖാൻ മറ്റുകുട്ടികളോടൊപ്പം കളിച്ചുകൊണ്ടിരിക്കെയാണ് 68 അടി താഴ്ചയുള്ള കുഴൽക്കിണറിൽ വീണത്.
സൈനികരും നാട്ടുകാരും ചേർന്ന് സംയുക്തമായി നടത്തിയ രക്ഷാപ്രവർത്തനത്തിലൊടുവിൽ കുട്ടിയെ പുറത്തെത്തിച്ചതായി ഹിസാർ പൊലീസ് അധികൃതർ പറഞ്ഞു. കുട്ടിയെ ആശുപത്രിയിലെത്തിച്ചതായും സുരക്ഷിതമായിരിക്കുന്നുവെന്നും ഹിസാർ ഡി.എസ്.പി.ജോഗീന്ദർ സിംഗ് പറഞ്ഞു.
സുരക്ഷയുടെ ഭാഗമായി കുട്ടിയുടെ ദേഹത്തേക്ക് മണ്ണ് വീഴാതിരിക്കാൻ വലിയ ഉപകരണങ്ങൾ ഉപയോഗിച്ചിരുന്നില്ല. കുട്ടി കുടുങ്ങിയ കുഴൽക്കിണറിന് സമാന്തരമായി 20 അടി മാറി മറ്റൊരു കുഴി എടുത്തതിന് ശേഷം ടണൽ നിർമ്മിച്ച് കുട്ടിയെ പുറത്തെത്തിക്കുകയായിരുന്നു.
പ്രത്യേക ക്യാമറ ഉപയോഗിച്ച് കുഴൽകിണറിനുള്ളിൽ കുട്ടിയെ നിരീക്ഷിക്കുന്നുണ്ടായിരുന്നു. കൂടാതെ കുട്ടിയുടെ ജീവൻ നിലനിറുത്തുന്നതിനായി ആഹാരവും ഓക്‌സിജനും ലഭ്യമാക്കിയിരുന്നു.
റോഡ് നിർമാണ തൊഴിലാളിയാണ് നദീം ഖാന്റെ പിതാവ്. അഞ്ചു കുട്ടികളിൽ ഏറ്റവും ഇളയകുട്ടിയാണ് നദീം. വീട്ടുകാർ ആദ്യം കുട്ടിയെ രക്ഷിക്കാൻ ശ്രമം നടത്തിയെങ്കിലും പിന്നീട് പോലീസിനെ അറിയിക്കുകയായിരുന്നു.
18 months old child Nadeem has fallen in a borewell near Balasmand in #Hisar.Child has been successfully rescued & handed over to the parents. #IndianArmy stands by its resolve to serve the nation with @NDRFHQ
— manish prasad (@followmkp) March 22, 2019
Joint efforts by @NDRFHQ @adgpi #HaryanaStateAdmin. #BharatMatakijai pic.twitter.com/tGouX7GpGI