prayaar

കൊല്ലം: പത്തനംതിട്ട മണ്ഡലത്തിൽ ഇതുവരെ ബിജെ.പി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാത്ത സാഹചര്യത്തിൽ കോൺഗ്രസിൽ നിന്ന് ഒരു പ്രമുഖ നേതാവ് മത്സരിക്കുമെന്ന് വാർത്ത പ്രചരിച്ചിരുന്നു. അതിൽ കോൺഗ്രസ് നേതാവും മുൻ എം.എൽ.എയും പ്രയാർ ഗോപാലകൃഷ്ണന്റെ പേരും ചർച്ച ചെയ്യപ്പെട്ടിരുന്നു. ഈ വാർത്തകൾക്കെതിരെ ശക്തമായി രംഗത്ത് വന്നിരിക്കുകയാണ് പ്രയാർ ഗോപാലകൃഷ്ണൻ.

ഒരു മാദ്ധ്യമത്തിൽ വന്ന വാർത്ത ഫേസ്ബുക്കിൽ പങ്കുവച്ചാണ് പ്രയാർ ആരോപണങ്ങൾക്കെതിരെ തുറന്നടിക്കുന്നത്. തന്റെ പേര് അനാവിശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴക്കുന്നവരെയും അദ്ദേഹം രൂക്ഷമായി വിമർശിച്ചു. 'ഇത് ആരെ ഉദ്ദേശിച്ചാണെന്ന് അറിയില്ല... എന്തായാലും ഞാൻ ഒരാളെ മാത്രമേ അച്ഛൻ എന്ന് വിളിച്ചിട്ടുള്ളൂ....അത് മാറ്റി വിളിക്കാൻ ഇനി ഉദ്ദേശിക്കുന്നുമില്ല.. എന്റെ പേര് അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കുന്നവർക്ക് നല്ല നമസ്ക്കാരം'. പ്രയാർ ഗോപാലകൃഷ്ണൻ ഫേസ്ബുക്കിൽ കുറിച്ചു.

ന്യൂനപക്ഷ വിഭാഗത്തിൽ നിന്നുള്ള നേതാക്കളുമായി ബിജെ.പി നേതൃത്വം ചർച്ച നടത്തിയിട്ടുണ്ടെന്നും അവർ അർദ്ധ സമ്മതം മൂളിയുട്ടുണ്ടെന്നുമുള്ള തരത്തിലുള്ള വാർത്തകളാണ് പ്രചരിച്ചിരുന്നത്.