ആസിഫ് അലിയും അമലാപോളും പ്രധാന വേഷത്തിൽ എത്തുന്ന പറന്ന് പറന്ന് സുഗീത് സംവിധാനം ചെയ്യുന്നു. ജൂണിൽ ചിത്രീകരണം ആരംഭിക്കാനാണ് ഒരുങ്ങുന്നത്.
സുഗീതിന്റെ ആദ്യ സിനിമയായ ഒാർഡിനറിയിൽ ആസിഫ് അലി പ്രധാന വേഷം അവതരിപ്പിച്ചിരുന്നു. ഇതു നമ്മുടെ കഥയിലും ആസിഫും അമലാപോളും ഒന്നിച്ചിരുന്നു. പുതുമുഖങ്ങൾ അഭിനയിച്ച കിനാവള്ളിയാണ് സുഗീത് ഒടുവിൽ സംവിധാനം ചെയ്തത്.തലശേരിയിൽ അണ്ടർ വേൾഡിൽ അഭിനയിച്ചു വരികയാണ് ആസിഫ്. ആസിഫ് അലി നായകനാകുന്ന മേരാം നാം ഷാജി ഏപ്രിൽ അഞ്ചിന് തിയേറ്ററിലെത്തും. പൃഥ്വിരാജിനൊപ്പം ആടുജീവിതമാണ് മലയാളത്തിൽ അമലയുടെ പുതിയ സിനിമ. ഈ സിനിമയുടെ ആദ്യ ഷെഡ്യൂളിൽ അമല അഭിനയിച്ചിരുന്നു.