തമിഴിൽ കോമഡി നടനായ വിവേക് നായകനാകുന്ന ത്രില്ലർ ചിത്രം വെള്ളൈ പൂക്കൾ ഏപ്രിൽ 19 നു റിലീസ് ചെയ്യും.വിവേക് എളങ്കോവനാണ് ചിത്രം സംവിധാനം ചെയ്യുന്നത് . അമേരിക്കയിൽ നടക്കുന്ന കുറ്റാന്വേഷണ കഥയാണിത്. വ്യത്യസ്ത ഗെറ്റപ്പിലായിരിക്കും വിവേക് പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കഴിഞ്ഞ ദിവസം പുറത്തിറക്കി. തെൻകോട്ട ഫിലിംസും ഇൻഡസ് ക്രിയേഷൻസും ട്രിഡന്റ് ആർട്സും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
ഏഴുമിൻ എന്ന ചിത്രത്തിലാണ് വിവേക് ഒടുവിൽ നായകനായി അഭിനയിച്ചത്. താൻ അഭിനയിച്ച സിനിമകളിൽ വച്ച് വ്യത്യസ്തമായ ട്രീറ്റ് മെന്റാണ് ചിത്രത്തിനുള്ളതെന്നു വിവേക് പറഞ്ഞു. പൂജ ദേവ്രിയ, ചാർലി തുടങ്ങിയവരും ചിത്രത്തിലുണ്ട്. വിരമിച്ച പൊലീസ് ഉദ്യോഗസ്ഥനായ രുദ്രൻ എന്ന കഥാപാത്രത്തെയാണ് വിവേക് അവതരിപ്പിക്കുന്നത്.രുദ്രന്റെ മകൻ ഭദ്രനായി ചാർളിയെത്തുന്നു.
മകനൊപ്പം താമസിക്കാൻ യു.എസിൽ എത്തുന്ന രുദ്രൻ നേരിടുന്ന പ്രശ്നങ്ങളാണ് ചിത്രത്തിന്റെ പ്രമേയം.