തമിഴിലെ യുവസംവിധായകൻ വിഘ് നേശ് ശിവൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ശിവ കാർത്തികേയൻ നായകനാകുന്നു. എസ് .കെ 17 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം ശിവകാർത്തികേയന്റെ 17 -മാത്തെ ചിത്രമാണ് . ലൈക്ക പ്രൊഡക്ഷൻസ് ആണ് ചിത്രം നിർമ്മിക്കുന്നത്. അനിരുദ്ധ് സംഗീതം നിർവഹിക്കുന്ന ചിത്രം ജൂലായിൽ ചിത്രീകരണമാരംഭിക്കും. അടുത്ത വർഷം ചിത്രം തിയേറ്ററുകളിലെത്തും . സൂര്യ നായകനായ താനേ സേർന്താ കൂട്ടമാണ് വിഘ്നേശ് ഒടുവിലായി സംവിധാനം ചെയ്ത ചിത്രം. ശിവകാർത്തികേയൻ നായകനായി ഏറ്റവും ഒടുവിൽ പ്രദർശനത്തിന് എത്തിയത് സീമരാജ് ആണ്.