നവാഗതനായ ജീവൻ ജോജോ സംവിധാനം ചെയ്യുന്ന സിനിമയിൽ അഭിനയിക്കാൻ ഷെയ്ൻ നിഗം ഊട്ടിയിൽ എത്തി. പുതുമുഖം പവിത്ര ലക്ഷ്മിയാണ് നായിക. അജു വർഗീസ്, ദീപക് പറമ്പിൽ, ബേസിൽ ജോസഫ്, അപ്പുക്കുട്ടി, ഇന്ദ്രൻസ്, നയന , പാർവതി എന്നിവരാണ് മറ്റു താരങ്ങൾ. ഒരു പ്രണയ കഥയാണ് സിനിമ പറയുന്നതെന്നാണ് ആദ്യ റിപ്പോർട്ട്. രചന പ്രവീൺ ബാലകൃഷ്ണൻ. കൈതമറ്റം ബ്രദേഴ്സിന്റെ ബാനറിൽ ജോ കൈതമറ്റം, ക്രിസ്റ്റി കൈതമറ്റം എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.മൂന്നാർ, എറണാകുളം, പാലക്കാട് എന്നിവിടങ്ങളും ലൊക്കേഷനാണ്.ഈ സിനിമയ്ക്ക് ശേഷം ഇഷ് കിന്റെ രണ്ടാമത്തെ ഷെഡ്യൂളിൽ ഷെയ്ൻ ജോയിൻ ചെയ്യും.കുമ്പളങ്ങി നൈറ്റ്സിന്റെ സൂപ്പർ വിജയത്തിനുശേഷം ഷെയ്ൻ നിഗത്തിന് നിരവധി അവസരങ്ങളാണ് വരുന്നത്.വലിയ പെരുനാളാണ് മറ്റൊരു സിനിമ.അഞ്ചു സിനിമകൾ താരം കമ്മിറ്റ് ചെയ്തിട്ടുണ്ട്.