വിനീത് ശ്രീനിവാസനെയും മാത്യുതോമസിനെയും (കുമ്പളങ്ങി ഫെയിം) പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ എ.ഡി.ഗിരിഷ് സംവിധാനം ചെയ്യുന്ന തണ്ണീർ മത്തൻ ദിനങ്ങളുടെ ചിത്രീകരണം തൃശുരിലെ മാളയിൽ ആരംഭിച്ചു.
അള്ള് രാമേന്ദ്രൻ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കളിൽ ഒരാളാണ് എ.ഡി.ഗിരിഷ് .ഷെബിൻ ബക്കർ പ്രൊഡക് ഷൻസിന്റെ ബാനറിൽ ഷെബിൻ ബക്കറും പ്രശസ്ത ഛായാഗ്രാഹകൻ ജോമോൻ ടി. ജോണും സമീർ മുഹമ്മദും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നതു് .
സംവിധായകൻ ഗിരിഷിന്റെ മാതാവ് ഗീതാദിനേശാണ് ഫസ്റ്റ് ക്ലാപ്പ് അടിച്ചത്.സ്കൂൾ പശ്ചാത്തലത്തിലൂടെ പുതിയ തലമുറയുടെ കഥയാണ് ഈ ചിത്രത്തിലൂടെ രസകരമായി അവതരിപ്പിക്കുന്നത്.ജോമോൻ ടി.ജോണാണ് ഛായാഗ്രാഹകൻ.എ.ഡി.ഗിരിഷും ഡിനോയിയും ചേർന്നാണ് തിരക്കഥ രചിക്കുന്നതു്.സംഗീതം ജസ്റ്റിൻ വറുഗീസ്.