ചെന്നൈ: വീട്ടിൽ സ്വകാര്യ ട്യൂഷൻ പഠിക്കാനെത്തുന്ന ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച അദ്ധ്യാപികയെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവണ്ണാമല അരണിയിലെ സർക്കാർ സ്കൂൾ അദ്ധ്യാപിക നിത്യയെയാണ് പൊലീസ് പിടികൂടിയത്.
വീട്ടിൽ ട്യൂഷനെത്തുന്ന ആൺകുട്ടികളെ നിത്യ ലൈംഗികമായി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയും ചെയ്തിരുന്നു. വിദ്യാർത്ഥികളുമായുള്ള സ്വകാര്യ ദൃശ്യങ്ങൾ നിത്യയുടെ ഭർത്താവ് കാണാനിടയായതിനെ തുടർന്ന് വീട്ടിൽ പ്രശ്നങ്ങൾ ഉണ്ടായി. തുടർന്ന് വീട്ടിലെ ട്യൂഷൻ നിർത്താൻ ഭർത്താവ് ആവശ്യപ്പെട്ടെങ്കിലും നിത്യ അതിന് തയ്യാറായിരുന്നില്ല. വിദ്യാർത്ഥികളുമായി ബന്ധം തുടരുന്നത് ഭർത്താവ് മനസിലാക്കിയതോടെ തിരുവണ്ണാമല കളക്ടർക്ക് പരാതി നൽകുകയായിരുന്നു.
കളക്ടറുടെ നിർദേശത്തെ തുടർന്ന് ജില്ലാ ശിശുക്ഷേമ വകുപ്പ് അന്വേഷണം നടത്തിയത്. ചോദ്യം ചെയ്യലിനെ തുടർന്ന് നിത്യ കുറ്റസമ്മതം നടത്തിയിരുന്നു. അദ്ധ്യാപികയ്ക്കെതിരെ പോക്സോ കുറ്റങ്ങൾ ചുമത്തിയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് പ്രതിയെ തിരുവണ്ണാമല മഹിളാ കോടതിയിൽ ഹാജരാക്കുകയായിരുന്നു. നിത്യയെ പതിനാല് ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടാൻ കോടതി ഉത്തരവിട്ടു. സംഭവം പുറത്തറിഞ്ഞതിനെ തുടർന്ന് അദ്ധ്യാപികയെ ജോലിയിൽ നിന്ന് നീക്കിയതായി ജില്ലാ പ്രാഥമിക വിദ്യാഭ്യാസ ഓഫീസർ അറിയിച്ചു.