തലശ്ശേരി : വടകര ലോക്സഭാ മണ്ഡലത്തിലെ ഇടത്മുന്നണി സ്ഥാനാർത്ഥി പി.ജയരാജന് വോട്ട് അഭ്യർത്ഥിച്ചുകൊണ്ട് ചുമരെഴുത്ത് നടത്തിയ മതിൽ അപ്പാടെ തകർത്തു. വെള്ളിയാഴ്ച രാത്രിയോടെയാണ് തലശ്ശേരി കൊമ്മൽവയലിൽ മതിൽ തകർത്ത സംഭവമുണ്ടായത്. മതിൽ തകർത്തത് ബി.ജെ.പി ആർ.എസ്.എസ് പ്രവർത്തകരാണെന്ന് സി.പി.എം ആരോപിച്ചു. സംഭവസ്ഥലം സി.പി.എം സംസ്ഥാന സെക്രട്ടറിയും സ്ഥലം എം.എൽ.എയുമായ കോടിയേരി ബാലകൃഷ്ണൻ സന്ദർശിച്ചു.
തിരഞ്ഞെടുപ്പ് പ്രചരണം ഓരോ ദിവസം പിന്നിടുമ്പോഴും വടകരയിൽ സംഘർഷഭരിതമാവുകയാണ്. കഴിഞ്ഞ ദിവസം പേരാമ്പ്ര കോളേജിൽ പ്രചരണത്തിനായെത്തിയ യു.ഡി.എഫ് സ്ഥാനാർത്ഥിയായ കെ.മുരളീധരനെ എസ്.എഫ്.ഐ പ്രവർത്തകർ തടഞ്ഞത് വാർത്തായായിരുന്നു.