ഒഴിവു വേളകളും, ഇടനേരങ്ങളും പരമാവധി ആഘോഷമാക്കാറുള്ളവരാണ് നമ്മളിൽ പലരും. ടിക് ടോക്ക്, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങി സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധേയമാകുന്ന പല വീഡിയോകളും ജന ശ്രദ്ധയാകർഷിച്ചിട്ടുള്ളവയാണ്. അത്തരത്തിൽ മാർച്ച് 20ന് ഹാപ്പിനെസ് ഡേ ദിനത്തിൽ ഇടവേള ആനന്ദകരമാക്കിയ ഒരു തൊഴിലാളിയുടെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ കെെയ്യടി നേടിയിരിക്കുന്നത്.
ആരെയും അമ്പരപ്പിക്കുന്ന തരത്തിലാണ് ഈ കലാകാരന്റെ പ്രകടനം. അതിശയിപ്പിക്കുന്ന മെയ് വഴക്കത്തിലൂടെയും ചുവടുകളിലൂടെയുമാണ് താരത്തിന്റെ ഡാൻസ്. ഒരു മിനിറ്റിൽ കുറവ് മാത്രമാണ് ദൈർഘ്യമെങ്കിലും ഈ വീഡിയോയ്‌ക്ക് ഇപ്പോൾ ആരാധകർ ഏറെയാണ്. മറ്റ് തൊഴിലാളികൾ ഈ കലാകാരന്റെ പ്രകടനത്തെ ആസ്വദിക്കുന്നതും കൈയടിച്ച് പ്രോത്സാഹിപ്പിക്കുന്നതും വീഡിയോയിൽ കാണാം.
ഏവരെയും അമ്പരപ്പിക്കുന്ന നൃത്തച്ചുവടുകൾക്കൊണ്ട് പ്രേക്ഷകരുടെ ഹരമായി മാറിയ താരമാണ് പ്രഭു ദേവ. എന്നാൽ, മെട്രോ ജോലിക്കിടെയുള്ള തൊഴിലാളിയുടെ നൃത്തം പ്രഭു ദേവയുടെ പ്രകടനത്തിനും മേലെയാണെന്നാണ് പലരുടെയും കമന്റ്.