kaumudy-news-headlines

1. ലോക്സഭ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ മത്സരിക്കുന്നതിന് ബി.ജെ.പിക്ക് മുന്നില്‍ ഉപാധികളുമായി ബി.ഡി.ജെ.എസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. തോറ്റാല്‍ രാജ്യസഭാ സീറ്റ് നല്‍കണമെന്ന് ആവശ്യപ്പെട്ടതായി സൂചന. തുടര്‍ ചര്‍ച്ചകള്‍ക്കായി തുഷാര്‍ ഡല്‍ഹിയില്‍ തുടരുന്നു. തുഷാറിന്റെ ആവശ്യത്തിന് ഉറപ്പ് നല്‍കാതെ കേന്ദ്ര നേതൃത്വവും. തൃശൂര്‍രില്‍ ബി.ഡി.ജെ.എസ് തന്നെ മത്സരിക്കും എന്ന് തുഷാര്‍ വെള്ളാപ്പള്ളി നേരത്തെ വ്യക്തമാക്കിയിരുന്നു

2. തന്റെ സ്ഥാനാര്‍ത്ഥിത്വം ഉറപ്പാക്കിയിട്ടില്ല. തൃശൂരും പത്തനംതിട്ടയും തമ്മില്‍ പാക്കേജ് ഇല്ല. തൃശൂര്‍ മണ്ഡലം ബി.ജെ.പി ഏറ്റെടുക്കില്ലെന്നും മത്സരിക്കാന്‍ മോദിയും അമിത് ഷായും ആവശ്യപ്പെട്ടതായും തുഷാര്‍. സ്ഥാനാര്‍ത്ഥികളെ പാര്‍ട്ടി യോഗം ചേര്‍ന്ന ശേഷം തിങ്കളാഴ്ച തീരുമാനിക്കുമെന്നും തുഷാര്‍. പ്രതികരണം, പത്തനംതിട്ട സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകുന്നത് തൃശൂരില്‍ തുഷാര്‍ മത്സരിക്കുന്നതിലെ തീരുമാനം വൈകുന്നതിനെ തുടര്‍ന്ന് എന്ന വാര്‍ത്ത വന്നതിന് പിന്നാലെ

3. പത്തനംതിട്ടയില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയെ ഇന്നോ നാളെയോ പ്രഖ്യാപിക്കും എന്ന് കുമ്മനം രാജശേഖരന്‍. ഇത് സംബന്ധിച്ച് തര്‍ക്കങ്ങളില്ല. ഘട്ടംഘട്ടമായാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുന്നത് എന്നും കുമ്മനം. ബി.ജെ.പിയുടെ രണ്ടാഘട്ട സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിലും പത്തനംതിട്ടയെ ഒഴിവാക്കിയിരുന്നു. ആദ്യഘട്ടത്തില്‍ പ്രഖ്യാപിക്കാതിരുന്ന പത്തനംതിട്ട മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയെ രണ്ടാം ഘട്ടത്തില്‍ പ്രഖ്യാപിക്കും എന്നായിരുന്നു സൂചന. ചൊവ്വാഴ്ച ചേര്‍ന്ന തിരഞ്ഞെടുപ്പ് സമിതിയില്‍ കെ.സുരേന്ദ്രന് സ്ഥാനാര്‍ത്ഥിയിക്കാന്‍ ധാരണയായിട്ടും ഔദ്യോഗിക പ്രഖ്യാപനം നടത്താതില്‍ നേതാക്കള്‍ക്കിടിയില്‍ അതൃപ്തിയുണ്ട്.

4. ബി.ജെ.പിയില്‍ ചേരുന്നു എന്ന വാര്‍ത്തകള്‍ അസംബന്ധം എന്ന് കോണ്‍ഗ്രസ് നേതാവ് പി.ജെ കുര്യന്‍. രാജ്യസഭ ഉപാധ്യക്ഷന്‍ ആയിരുന്നപ്പോള്‍ ഇതിലും വലിയ ഓഫര്‍ വന്നതാണ്. ബി.ജെ.പി ടിക്കറ്റില്‍ മത്സരിക്കും എന്ന രീതിയിലുള്ള പ്രചാരണങ്ങള്‍ അധിക്ഷേപിക്കുന്നതിന് തുല്യം. സ്ഥാനാര്‍ത്ഥിയാകണം എങ്കില്‍ കോണ്‍ഗ്രസില്‍ സ്ഥാനാര്‍ത്ഥിയാവാം ആയിരുന്നു.

5. കള്ള പ്രചാരണങ്ങള്‍ നടത്തുന്നവരെ കണ്ടു പിടിക്കണമെന്നും തന്റെ കോണ്‍ഗ്രസ് സുഹൃത്തുക്കളുടെ പങ്കും പരിശോധിക്കണം എന്നും പി.ജെ കുര്യന്‍. സ്ഥാനാര്‍ത്ഥി വാഗ്ദാനവുമായി ഒരു ബി.ജെ.പി പ്രവര്‍ത്തകന്‍ പോലും സമീപിച്ചിട്ടില്ല. പത്തനംതിട്ടയില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ രമേശ് ചെന്നിത്തല ആവശ്യപ്പെട്ടതാണ്. മത്സരിക്കാനില്ലെന്ന് അറിയിക്കുക ആയിരുന്നു എന്നു കുര്യന്റെ വിശദീകരണം. പി.ജെ കുര്യാന്‍ നിലപാട് അറിയിച്ചത് കേരളത്തില്‍ നിന്നുള്ള ഒരു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കൂടി ബി.ജെ.പി സ്ഥാനാര്‍ത്ഥിയാകും എന്ന് അഭ്യൂഹങ്ങള്‍ പടരുന്നതിനിടെ

6. കോതമംഗലം മാര്‍ത്തോമ ചെറിയ പള്ളിയില്‍ ആരാധന നടത്തുന്നതിന്റെ പേരില്‍ വീണ്ടും ഓര്‍ത്തഡോക്സ്- യാക്കോബായ വിഭാഗം തര്‍ക്കം. പള്ളിയില്‍ കുര്‍ബാന നടത്താന്‍ എത്തിയ ഓര്‍ത്തഡോക്സ് സഭയുടെ തോമസ് പോള്‍ റമ്പാനെ യാക്കോബായ വിശ്വാസികള്‍ പ്രാര്‍ത്ഥനയും സമരവുമായി തടഞ്ഞു. സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് പ്രദേശത്ത് കനത്തെ പൊലീസ് സന്നാഹം.

7. പ്രതിഷേധം അവസാനിപ്പിക്കാന്‍ യാക്കോബായ വിഭാഗം തയ്യാറായത് പള്ളിയില്‍ നിന്ന് ഓര്‍ത്തഡോക്സ് സഭാ വിശ്വാസികള്‍ മടങ്ങിപ്പോയതോടെ. കോടതി വിധിയുടെ പശ്ചാത്തലത്തില്‍ തോമസ് പോള്‍ റമ്പാന്റെ നേതൃത്വത്തില്‍ ഉള്ള സംഘം പള്ളിയില്‍ കുര്‍ബാന നടത്താന്‍ നേരത്തെ പൊലീസ് സഹായം തേടിയിരുന്നു. മൂവാറ്റുപുഴ ഡിവൈ.എസ്.പി ഷാജിമോന്‍ ജോസഫിന്റെ നേതൃത്വത്തില്‍ ശക്തമായ പൊലീസ് സന്നാഹവും സ്ഥലത്ത് നില ഉറപ്പിച്ചിട്ടുണ്ട്

8. സംസ്ഥാനത്തെ ചില ജില്ലകളില്‍ വരും ദിവസങ്ങളില്‍ ചൂട് ശരാശരിയിലും നാല് ഡിഗ്രി വരെ കൂടും എന്ന് കലാസവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 26-ാം തീയതി വരെ ചൂട് കൂടും. തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെയുള്ള പത്ത് ജില്ലകളില്‍ സൂര്യാഘാത മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. താപനില ശരാശരിയില്‍ നിന്ന് 2 മുതല്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുമെന്ന സാഹചര്യത്തില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം. അതിനിടെ, എറണാകുളം കാലടിയില്‍ വീട്ടമ്മ മരിച്ചത് സൂര്യാഘാതത്തെ തുടര്‍ന്ന് സ്ഥിരീകരണം

9 കാസര്‍ക്കോട്ട് പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തരുടെ കൊലപാകത്തിന് പിന്നില്‍ വ്യക്തി വൈരാഗ്യം എന്ന് ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക റിപ്പോര്‍ട്ട്. കൊലപാതകത്തിന് മുന്‍പ് നടന്ന രാഷ്ട്രീയ സംഘര്‍ഷത്തില്‍ കേസില്‍ ഒന്നാം പ്രതി പീതാംബരന്റെ കൈക്ക് പരിക്കേറ്റിരുന്നു. ഇരട്ട കെലാപാതകത്തിന് പിന്നില്‍ ഇതേ തുടര്‍ന്നുള്ള വ്യക്തി വൈരാഗ്യമെന്ന് ക്രൈംബ്രാഞ്ചിന്റെ റിപ്പോര്‍ട്ട്

10.യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിക്കാനായി പ്രതികള്‍ പദ്ധതി ആസൂത്രണം ചെയ്ത് കാത്തിരുന്നെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശം. ഫെബ്രുവരി പതിനേഴിന് രാത്രി എട്ട് മണിയോടെയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷും ശരത് ലാലും കൊല്ലപ്പെട്ടത്. കല്യോട്ട് കൂരാങ്കര റോഡില്‍ വച്ച് വെട്ടി കൊലപ്പെടുത്തുക ആയിരുന്നു. പ്രതികളായ ഏഴുപേരെയും ലോക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത് ഇതിന് ശേഷം

11 സീറോ മലബാര്‍ സഭയിലെ വ്യാജ രേഖ വിവാദത്തില്‍ പുതിയ പരാതി നല്‍കാന്‍ ഒരുങ്ങി കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. വിവാദത്തില്‍ പൊലീസിനെ പഴിചാരി ജോര്‍ജ് ആലഞ്ചേരി. ബിഷപ്പ് ജേക്കബ് മനത്തോടത്തിന്റെയും ഫാദര്‍ പോള്‍ തേലക്കാട്ടിന്റെയും പേരുകള്‍ എഫ്.ഐ.ആറില്‍ ഉള്‍പ്പെട്ടത് എങ്ങനെ എന്ന് അറിയില്ലെന്ന് കര്‍ദ്ദിനാള്‍. വിശദീകരണം, സഭയിലെ മേജര്‍ സുപ്പീരിയേഴ്സിനും പ്രൊവിന്‍ഷ്യാള്‍മാര്‍ക്കും നല്‍കിയ കത്തില്‍