ഇല്ക്ട്രോണിക്സ് ഭീമൻമാരായ സാംസങ്ങ് വിപണിയിൽ പുതിയ തന്ത്രങ്ങളുമായി എത്തിയിരിക്കുകയാണ്. ലോ ബഡ്ജറ്റ് ചൈനീസ് സ്മാർട്ട് ഫോണുകൾ വിപണി കീഴടക്കുമ്പോൾ പലപ്പോഴും സാംസംഗ് പോലുള്ള മുൻനിര കമ്പനിക്കാർക്ക് ഭീഷണിയായിരുന്നു. എന്നാൽ അതേ നാണയത്തിൽ തന്നെ തിരിച്ചടിക്കാൻ ഒരുങ്ങുകയാണ് സാംസംഗ്. അതിനായി ബഡ്ജറ്റ് സ്മാർട്ട് ഫോണുകൾ പുറത്തിറക്കിയിരിക്കുകായണ് സാംസംഗ്. ഏറ്രവും ഒടുവിലായി ഗ്യാലക്സി എ40യാണ് പുറത്തിറക്കിയിരിക്കുന്നത്. ഏപ്രിൽ പത്ത് മുതൽ ഫോൺ വിപണിയിലെത്തുമെന്നാണ് റിപ്പോർട്ടുകൾ.
ഗ്യാലക്‌സി എ30, എ50 എന്നീ മോഡലുകൾ പോലെ തന്നെ ഇതിനും 3ഡി ഗ്ലാസ്റ്റിക് ബാക്കാണുള്ളത്. 5.9 ഇഞ്ച് ഫുൾ എച്ച്.ഡി ഇൻഫിനിറ്റി യുസൂപ്പർ അമോലെഡ് ഡിസസ്‌പ്ലേ 1080X2280 പിക്‌സൽ റെസലൂഷൻ നൽകുന്നുണ്ട്. 19:9 ആണ് സ്ക്രീനിന്റെ ആസ്‌പെക്റ്റ് റേഷ്യോ. സാംസംഗിന്റെ സ്വന്തം എക്‌സിനോസ് 7885 പ്രോസസ്സർ ഫോണിനു കരുത്തേകുന്നത്.
4 ജി.ബി റാം മെമ്മറിയുള്ള ഫോണിൽ 64 ജി.ബിയുടെ ഇന്റേണൽ മെമ്മറിയുണ്ട്. എസ്.ഡി കാർഡ് ഉപയോഗിച്ച് 512 ജി.ബി വരെ ഉയർത്താനാകും. ആൻഡ്രോയിഡ് 9.0 പൈ ഒ.എസ് അധിഷ്ഠിതമായാണ് ഫോണിന്റെ പ്രവർത്തനം. കൂട്ടിന് സാംസംഗിന്റെ സ്വന്തം യൂസർ ഇന്റർഫേസായ വൺ ഉണ്ട്.
ഇരട്ട ക്യാമറ സംവിധാനമാണ് A40 യിലുള്ളത്. എൽ.ഇ.ഡി ഫ്ലാഷോടുകൂടിയ 16+5 മെഗാപിക്‌സലിന്റെ സെൻസറാണ് പിൻകാമറയിൽ ഉള്ളത്. 25 മെഗാപിക്‌സലിന്റ സെൽഫി കാമറ എ40യുടെ പ്രത്യേകതയാണ്. ഫോണിന്റെ പിന്നിലായി ഫിംഗർ പ്രിന്റ് സംവിധാനവും ഉൾപ്പെെടുത്തിയിട്ടുണ്ട്. 3,100എം.എ.എച്ച് ബാറ്ററിയാണ് A40ക്ക് ശക്തിപകരുന്നത്. 4ജി, വോൾട്ട്, 3ജി, വൈഫൈ, ബ്ലൂടൂത്ത്, ജി.പി.എസ്, എൻ.എഫ്.സി, തുടങ്ങിയ കണക്ടീവിറ്റി സംവിധാനങ്ങളും ഫോണിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു.
ബ്ലാക്ക്, വൈറ്റ്, ഓറഞ്ച് നിറഭേദങ്ങളിലാണ് ഫോൺ വിപണിയിലെത്തുന്നത്. 249 യൂറോയാണ് വില. ഇന്ത്യൻ രൂപയിൽ കണക്കാക്കിയാൽ ഏകദേശം 19,520 രൂപ വില വരും. ഏപ്രിൽ 10 മുതലാണ് ഫോണിന്റെ വിൽപ്പന ആരംഭിക്കുന്നത്. എന്നാൽ എ40യുടെ മറ്റ് സവിശേഷതകളെപ്പറ്റി ഔദ്യോഗികമായ അറിയിപ്പ് കമ്പനിയുടെ ഭാഗത്തു നിന്നുമുണ്ടായിട്ടില്ല.