rahul-gandhi

കോൺഗ്രസ് അവരുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടുന്ന രാഹുൽ ഗാന്ധി സ്വന്തം തട്ടകമായ യു.പിയിലെ അമേത്തിക്ക് പുറമേ കേരളത്തിലെ വയനാട് മണ്ഡലത്തിലും മത്സരിക്കുമെന്ന് പാർട്ടി സ്ഥിരീകരിച്ചു കഴിഞ്ഞു. എന്നാൽ കേരളത്തിലേക്ക് രാഹുൽ ഗാന്ധി ചുവട് മാറ്റുന്നത് അമേത്തിയിൽ തോൽക്കുമെന്ന് ഭയന്നാണെന്ന് കെ.സുരേന്ദ്രൻ ഫേസ്ബുക്ക് പേജിൽ കുറിച്ചു. മാസങ്ങൾക്ക് മുൻപ് തന്നെ ഇതിനെപറ്റി ഫേസ്ബുക്കിൽ താൻ പോസ്റ്റ് ചെയ്തതാണെന്നും എന്നാൽ അന്നതിനെ പരിഹസിച്ചവരായിരുന്നു എതിർപക്ഷത്തുള്ളവർ. ഇതോടൊപ്പം വയനാട്ടിൽ രാഹുൽ ഗാന്ധി മത്സരിക്കാനെത്തിയാൽ ഇടത്മുന്നണി അവരുടെ സ്ഥാനാർത്ഥിയെ പിൻവലിക്കണമെന്നും കെ.സുരേന്ദ്രൻ ആവശ്യപ്പെടുന്നു. കാരണം സ്വന്തം പ്രധാനമന്ത്രി സ്ഥാനാർത്ഥിക്കെതിരെ മൽസരിക്കുന്നത് അനുചിതമല്ലേ എന്നും അദ്ദേഹം ചോദിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
അമേഠി പോകുമെന്ന് മാസങ്ങൾക്ക് മുൻപേ ഈ പേജിൽ എഴുതിയപ്പോൾ കൊങ്ങികളും കമ്മികളും വലിയ പരിഹാസമായിരുന്നു. ഏതായാലും ഇനിയിപ്പോൾ ഇടതുമുന്നണി സ്ഥാനാർത്ഥിയെ പിൻവലിക്കണം. കാരണം സ്വന്തം പ്രധാനമന്ത്രി സ്ഥാനാർത്ഥിക്കെതിരെ മൽസരിക്കുന്നത് അനുചിതമല്ലേ.