തിരുവവനന്തപുരം: ഷാഫി പറമ്പിൽ എം.എൽ.എയുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ വടകര സി.പി.എം സ്ഥാനാർത്ഥി പി.ജയരാജന്റെ വക്കീൽ നോട്ടീസ്. മൂന്ന് ദിവസത്തിനകം പോസ്റ്റ് പിൻവലിച്ച് മാപ്പ് പറയണമെന്നാണ് വക്കീൽ നോട്ടീസിൽ പറയുന്നത്. എന്നാൽ, മൂന്ന് ദിവസം കൊണ്ടല്ല മുപ്പത് കൊല്ലം കൊണ്ടും പോസ്റ്റ് പിൻവലിക്കില്ലെന്ന് ഷാഫി പറമ്പിൽ ഫേസ്ബുക്കിൽ കുറിച്ചു. പാർലമെന്റ് കാലന്മാർക്ക് ഇരിക്കാനുള്ള ഇടമല്ലെന്നായിരുന്നു ഷാഫി പറമ്പിൽ ജയരാജനെതിരെ പറഞ്ഞത്. ഇതിനെതിരെയാണ് ജയരാജൻ വക്കീൽ നോട്ടീസ് അയച്ചത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം
മൂന്ന് ദിവസം കൊണ്ടല്ല 30 കൊല്ലം കൊണ്ടും അത് പിൻവലിക്കില്ല. അതിന്റെ പേരിൽ 3 മാസം ഉള്ളിൽ കിടന്നാലും വേണ്ടില്ല .
അത് എന്നെ ഉദ്ദേശിച്ചാണ്
എന്നെ തന്നെ ഉദ്ദേശിച്ചാണ്
എന്നെ മാത്രം ഉദ്ദേശിച്ചാണ് എന്ന് പറഞ്ഞത് പോലായി . കാലന്മാർക്കിരിക്കാനുള്ള ഇടമല്ല പാർലിമെന്റ് എന്ന് ഞാൻ പോസ്റ്റിട്ടത് തന്നെ പറ്റിയാണ് എന്ന് ശ്രീ ജയരാജനും വക്കീലിനും പോലും തോന്നീട്ടുണ്ടേൽ ബാക്കിയുള്ളവരുടെ കാര്യം പറയാനുണ്ടോ ?
3 ദിവസം കൊണ്ടല്ല 30 കൊല്ലം കൊണ്ടും അത് പിൻവലിക്കില്ല . അതിന്റെ പേരിൽ 3 മാസം ഉള്ളിൽ കിടന്നാലും വേണ്ടില്ല .
കാലന്മാർക്കിരിക്കാനുള്ള ഇടമല്ല പാർലിമെന്റ്
വടകര വിവേകത്തോടെ വിധിയെഴുതട്ടെ.