വാവ സുരേഷിന്റെ ജീവിതത്തിൽ ഒരു പൊൻ തൂവൽ കൂടി നേടിയ ദിനം. ലോകത്ത് തന്നെ ഒരു പാമ്പ് പിടിത്തക്കാർക്കും കിട്ടാത്ത ഭാഗ്യം. ഒരു ദിവസം ഒരു രാജവെമ്പാലയെ പിടികൂടുന്നത് തന്നെ വലിയ സംഭവമാണ്. അപ്പോഴാണ് വാവ സുരേഷ് 12 മണിക്കൂർ കൊണ്ട് മൂന്ന് രാജവെമ്പാലകളെ പിടികൂടി ചരിത്രത്തതിന്റെ ഭാഗമായത്.
രാവിലെ 10.30ഓടെ, കൊല്ലം ജില്ലയിലെ ഇരുട്ടുതറ ഗിരിജൻ കോളനിയിലെ ഒരു വീട്ടിന് അകത്തെ ബെഡ്റൂമിനകത്ത് നിന്നാണ് ഇന്നത്തെ ആദ്യത്തെയും വാവയുടെ ജീവിതത്തിലെ 158ആമത്തെയും രാജവെമ്പാലയെ പിടികൂടിയത്. തുടർന്ന് കൊല്ലം ജില്ലയിലെ തെന്മല, കരുതുരട്ടിയിൽ, ഒരു മരത്തിന്റൈ വേരിനടിയിൽ ഒളിച്ചിരുന്ന ആൺ രാജവെമ്പാലയെ പിടികൂടി. ഈ രണ്ട് രാജവെമ്പാലകളെയും കാട്ടിൽ തുറന്ന് വിടുന്നതിനായി യാത്ര ചെയ്യുന്നതിനിടയിൽ രാത്രിയോടെ എരുമേലിയിൽ നിന്ന് ഒരു കാള്‍. ഒരു വീടിന്റെ അടുക്കളയിൽ രാജവെമ്പാല.
അങ്ങനെ വാവയുടെ ജീവിതത്തിലെ 158, 159, 160ആമത്തെ രാജവെമ്പാലകളെ ഒറ്റ ദിവസം കൊണ്ട് പിടികൂടി. ആദ്യമായാണ് മൂന്ന് രാജവെമ്പാലകളെ ഒന്നിച്ച് സ്‌നേക്ക് മാസ്റ്ററിന്റെ എപ്പിസോഡിൽ പരിചയപ്പെടുത്തുന്നത്. അപകടം നിറഞ്ഞ ആ സാഹസിക കാഴ്ച്ചകൾ കാണുക സ്‌നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡിൽ.