baby

ബാഗ്ദാദ്: മൂക്കില്ലാതെ കുഞ്ഞ് ജനിച്ചു. കഴിഞ്ഞദിവസം പടിഞ്ഞാറൻ ഇറാക്കിലാണ് അത്ഭുത ശിശു ജനിച്ചത്. വായിലൂടെ ശ്വസിക്കുന്ന കുഞ്ഞിന് മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്നാണ് ഡോക്ടർമാർ പറയുന്നത്.

പ്രസവത്തിനുമുമ്പ് അമ്മയെ സ്കാനിംഗ് പരിശോധനയ്ക്ക് വിധേയയാക്കിയിരുന്നെങ്കിലും വൈകല്യം ശ്രദ്ധയിൽപ്പെട്ടിരുന്നില്ലെന്നാണ് റിപ്പോർട്ട്. കുടുംബത്തിലെ മറ്റാർക്കും ഒരുതരത്തിലുള്ള വൈകല്യങ്ങളുമില്ല. ഇറാക്ക് യുദ്ധത്തിന്റെ ബാക്കിപത്രമാണ് കുഞ്ഞിന്റെ അവസ്ഥയെന്നാണ് പരിസ്ഥിതി പ്രവർത്തകർ പറയുന്നത്.

യുദ്ധസമയത്ത് ഏറ്റവുംകൂടുതൽ ബോംബാക്രമണങ്ങൾ നടന്നത് പടിഞ്ഞാറൻ ഇറാക്കിലാണ്. ഐസിനുമായും മേഖലയിൽ പൊരിഞ്ഞ പോരാട്ടം നടന്നിരുന്നു. വൈകല്യങ്ങളുമായി ഇനിയും നിരവധി കുട്ടികൾ ജനിക്കാനിടയുണ്ടെന്നാണ് പരിസ്ഥിതി പ്രവർത്തകരുടെ മുന്നറിയിപ്പ്.