santh-p-nair

തിരുവനന്തപുരം: അനശ്വര ഗായിക ശാന്താ പി നായരുടെ ജീവിതം വായനാക്കാർക്കു മുന്നിൽ എത്തുന്നു. ശാന്താ പി നായരുടെയും ഭർത്താവ് കെ പത്മനാഭൻ നായരുടെയും ജീവിതം തന്നെയാണ് 'ശാന്താ പി നായർ കെ പത്മനാഭൻ നായർക്കൊപ്പം' എന്ന പുസ്‌തകത്തിന്റെ ഇതിവൃത്തം. ചിന്താ പബ്ളിക്കേഷൻസാണ് പുസ്‌തകം പ്രസിദ്ധീകരിക്കുന്നത്. മാർച്ച് 24 ഞായറാഴ്‌ച വൈകിട്ട് 5 മണിക്ക് തിരുവനന്തപുരത്തെ ഹോട്ടൽ ചിരാഗ് ഇന്നിലാണ് പുസ്‌തക പ്രകാശനം സംഘടിപ്പിച്ചിരിക്കുന്നത്.

ശാന്താ പി നായരുടെ മരുമകനും സംഗീത സംവിധായകനുമായ ജെ.എം. രാജുവാണ് പുസ്‌തകം രചിച്ചിരിക്കുന്നത്. മുൻ ചീഫ് സെക്രട്ടറി കെ.ജയകുമാർ, ആൾ ഇന്ത്യ റേഡിയോ മുൻ ഡയറക്‌ടർ ജനറൽ ജി. ജയലാൽ എന്നിവർ ചടങ്ങിൽ മുഖ്യാതിഥികളാകും

കൂടുതൽ വിവരങ്ങൾക്ക്- അനുപമ രാജു, ആലാപ്പ് രാജു,

94443 86755