കണ്ണൂർ: കണ്ണൂർ തളിപ്പറമ്പിൽ ആർ.എസ്.എസ് പ്രവർത്തകൻ ഷിബുവിന്റെ വീടിന് സമീപം ബോംബ് പൊട്ടിത്തെറിച്ച് രണ്ട് കുട്ടികൾക്ക് ഗുരുതര പരിക്ക്. കതിരുമ്മൽ ഷിബുവിന്റെ മകൻ എം.എസ് ഗോകുൽ(8), ശിവകുമാറിന്റെ മകൻ കാഞ്ചിൻ കുമാർ(12) എന്നിവർക്കാണ് പരിക്കേറ്റത്.
പക്ഷിക്കൂട്ടിൽ ഒളിപ്പിച്ചിരുന്ന ബോംബ് താഴേക്ക് വീണ് പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനത്തിൽ ഗോകുലിന്റെ ജനനേന്ദ്രിയം തകർന്ന നിലയിലാണ്. പൊലീസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. കുട്ടികൾക്ക് തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകി കണ്ണൂർ കൊയിലി ആശുപത്രിയിലേക്കു മാറ്റിയിരിക്കുകയാണ്.