കേരളത്തിന്റെ സ്വപ്നജല പദ്ധതിയായി ഉയർക്കാട്ടിയ കൊല്ലം കോട്ടപ്പുറം ജല പദ്ധതി വർഷങ്ങളായി ഇഴഞ്ഞ് നീങ്ങുകയാണ്. ഇതിന്റെ ഭാഗമായി വിവിധ റീച്ചുകളായി തിരിച്ച് ജലപാതകൾ നവീകരിക്കുന്ന ജോലി ഒച്ചിഴയുന്ന വേഗതയിലാണ് മുന്നോട്ട് പോകുന്നത്. കൊല്ലം തോടിന്റെ നവീകരണം ഇഴഞ്ഞുപോവുകയാണ്. ജല പദ്ധതിക്കായി തോടിന്റെ ഇരുവശത്തും താമസിക്കുന്നവരെ മാറ്റിപാർപ്പിച്ചിട്ട് വർഷങ്ങളാവുന്നു. കേവലം മണൽ കടത്തലിനായൊരു പദ്ധതിയായി ഇത് മാറുകയാണ്. കൊല്ലം തോടിന്റെ നവീകരണത്തിന്റെ പേരിൽ കോടികളുടെ മണൽകച്ചവടമാണ് ഇതിനകം നടന്ന് കഴിഞ്ഞിരിക്കുന്നു. ചരക്ക് ബോട്ടുകൾക്കകം കടന്ന്‌പോവുന്ന തരത്തിലാണ് ആഴം കൂട്ടേണ്ടത്. ജല ഗതാഗത പദ്ധതികളുടെ പേരിൽ നടക്കുന്ന പ്രവർത്തനങ്ങളുടെ ഉള്ളുകളിൽ പ്രേക്ഷകരിലേക്കെത്തിക്കുകയാണ് നേർക്കണ്ണ് ഇവിടെ