ന്യൂഡൽഹി:വൈസ് അഡ്‌മിറൽ കരംബീർ സിംഗിനെ നാവിക സേനയുടെ അടുത്ത മേധാവിയായി കേന്ദ്രസർക്കാർ നിയമിച്ചു. ഇപ്പോൾ കിഴക്കൻ നാവിക കമാൻഡിന്റെ ഫ്ലാഗ് ഓഫീസർ കമാൻഡിംഗ് - ഇൻ - ചീഫ് ആണ് അദ്ദേഹം. നാവിക സേനാ മേധാവിയായി മൂന്ന് വർഷത്തെ സേവനത്തിന് ശേഷം അഡ്മിറൽ സുനിൽ ലാംബ മേയ് 31 ന് വിരമിക്കുമ്പോൾ കരംബീർ സിംഗ് ചുമതല ഏൽക്കും. ഇന്ത്യൻ നാവികസേനയുടെ 24ാമത് മേധാവിയാണ് അദ്ദേഹം.
കരംബീർ സിംഗ്
1980ൽ നേവിയിൽ ചേർന്നു
39 വർഷത്തെ സേവനം
1982ൽ ഹെലികോപ്റ്റർ പൈലറ്റ്
ചേതക്, കാമോവ് കോപ്ടറുകൾ പറത്തുന്നതിൽ വിദ്ഗദ്ധൻ
ഐ. എൻ. എസ് വിജയദുർഗ,ഐ. എൻ. എസ് റാണ എന്നീ കപ്പലുകളുടെ കമാൻഡറായിരുന്നു
വെസ്റ്റേൺ ഫ്ലീറ്റിന്റെ ഓപ്പറേഷൻസ് ഓഫീസർ ഉൾപ്പെടെ നിരവധി പദവികൾ വഹിച്ചു
അതിവിശിഷ്‌ട സേവാ മെഡലും പരമ വിശിഷ്‌ട സേവാമെഡലും ലഭിച്ചിട്ടുണ്ട്.