car

ന്യൂഡൽഹി: പാസഞ്ചർ വാഹനങ്ങളുടെ വിലയിൽ ഏപ്രിൽ ഒന്നിന് പ്രാബല്യത്തിൽ വരുംവിധം 25,000 രൂപവരെ ഉയർത്തുമെന്ന് ടാറ്രാ മോട്ടോഴ്‌സ് പ്രഖ്യാപിച്ചു. ഉത്‌പാദനച്ചെലവ് വർദ്ധിച്ച സാഹചര്യത്തിലാണിത്. 2.36 ലക്ഷം രൂപയുടെ നാനോ മുതൽ 18.37 ലക്ഷം രൂപയുടെ ഹെക്‌സ വരെയുള്ള വിവിധ മോഡലുകളാണ് ടാറ്റ വിറ്റഴിക്കുന്നത്.

നേരത്തേ, ജാഗ്വാർ ലാൻഡ് റോവറും ടൊയോട്ടയും ഏപ്രിൽ ഒന്നുമുതൽ വില ഉയർത്താൻ തീരുമാനിച്ചിരുന്നു. നാല് ശതമാനം വില വർദ്ധനയാണ് ജാഗ്വാർ ലാൻഡ് റോവർ പ്രഖ്യാപിച്ചത്. ടൊയോട്ടയുടെ ഏതാനും മോഡലുകൾക്ക് മാത്രമാണ് വില കൂടുക. എത്ര രൂപയാണ് കൂടുകയെന്ന് ടൊയോട്ട വ്യക്തമാക്കിയിട്ടില്ല.