1. പത്തനംതിട്ടയില്‍ കെ.സുരേന്ദ്രന്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയാകും. സ്ഥാനാര്‍ത്ഥി പട്ടിക ബി.ജെ.പി പുറത്തിറക്കി. ഔദ്യോഗിക പ്രഖ്യാപനം വന്നത് പത്തനംതിട്ടയിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകുന്നതില്‍ ആര്‍.എസ്.എസ് നേതൃത്വവും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയതിന് പിന്നാലെ. നേതാക്കള്‍ക്കിടയില്‍ ഏറെ പിടിവലികള്‍ നടന്ന പത്തനംതിട്ടയില്‍ ദിവസങ്ങളോളം നീണ്ട ചര്‍ച്ചകള്‍ക്ക് ഒടുവിലാണ് സുരേന്ദ്രനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ കഴിഞ്ഞ ചൊവ്വാഴ്ച ചേര്‍ന്ന തിരഞ്ഞെടുപ്പ് സമിതി തീരുമാനിച്ചത്.
2. പത്തനംതിട്ടയില്‍ മികച്ച വിജയം നേടാന്‍ കഴിയുമെന്ന് കെ.സുരേന്ദ്രന്‍. ഇന്ന് പുലര്‍ച്ചെ പ്രഖ്യാപിച്ച പട്ടികയില്‍ നിന്നും പത്തനംതിട്ടയെ ഒഴിവാക്കിയതില്‍ നേതാക്കള്‍ക്കിടയില്‍ കടുത്ത അതൃപ്തി ഉണ്ടായിരുന്നു. ഇതിന് പിന്നാലെ ആണ് പ്രഖ്യാപനം വന്നത്. ശബരിമല സമരത്തില്‍ ചുക്കാന്‍ പിടിച്ച സുരേന്ദ്രന്‍ സ്ഥാനാര്‍ത്ഥിയാകുന്നതോടെ മണ്ഡലം പിടിച്ചെടുക്കാന്‍ കഴിയും എന്ന വിലയിരുത്തലില്‍ നേതൃത്വം. അതിനിടെ, തര്‍ക്കം തുടര്‍ന്ന തൃശൂരില്‍ ബി.ഡി.ജെ.എസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി തന്നെ മത്സരിക്കും.
3. ഔദ്യോഗിക പ്രഖ്യാപനം ബി.ഡി.ജെ.എസ് യോഗത്തിന് ശേഷം ചൊവ്വാഴ്ച ഉണ്ടാകും. തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ മത്സരിക്കുന്നതിന് തുഷാര്‍ വെള്ളാപ്പള്ളി നേരത്തെ ബി.ജെ.പിക്ക് മുന്നില്‍ ഉപാധികള്‍ വച്ചിരുന്നു. മത്സരിച്ച് തോറ്റാല്‍ രാജ്യസഭ സീറ്റ എന്ന തുഷാറിന്റെ സമ്മര്‍ദ്ദം കേന്ദ്ര അംഗീകരിച്ചതായി സൂചന. പത്തനംതിട്ട മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകിയത് തൃശൂരില്‍ മത്സരിക്കുന്നത് സംബന്ധിച്ച് തുഷാര്‍ നിലപാട് വ്യക്തമാക്കത്തത് കാരണം ആണെന്ന് വാര്‍ത്ത വന്നതിന് പിന്നാലെ ആണ് തൃശൂരില്‍ തീരുമാനമായത്
4. രാഹുല്‍ഗാന്ധി പത്തനംതിട്ടയില്‍ നിന്ന് ജനവിധി തേടും എന്ന വാര്‍ത്ത തള്ളാതെയും കൊള്ളാതെയും കോണ്‍ഗ്രസ് ദേശീയ നേതൃത്വം. വയനാട്ടില്‍ നിന്നും രാഹുല്‍ മത്സരിക്കണം എന്ന ആവശ്യം കെ.പി.സി.സി നേതാക്കള്‍ മുന്നോട്ടു വച്ചു എന്നും എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല. രാഹുല്‍ മത്സരിക്കുമോ എന്ന കാര്യത്തില്‍ വരും ദിവസം തീരുമാനം ഉണ്ടാകും എന്ന് ഹൈക്കമാന്റും
5. ദക്ഷിണേന്ത്യയില്‍ നിന്ന് രാഹുല്‍ മത്സരിച്ചാല്‍ പാര്‍ട്ടിക്ക് കേരളത്തിലും സമീപ സംസ്ഥാനങ്ങളിലും ഗുണം ചെയ്യും എന്ന് കെ.പി.സി.സി വിലയിരുത്തല്‍. അന്തിമ തീരുമാനം കാത്തിരിക്കുന്നു എന്ന് രമേശ് ചെന്നിത്തല. ആന്റണിയുമായും കെ.സി വേണുഗോപാലുമയും സംസാരിച്ചെന്നും രാഹുല്‍ വരുന്നതോടെ കേരളം യു.ഡി.എഫ് തൂത്തുവാരുമെന്നും ചെന്നിത്തല. രാഹുല്‍ ഗാന്ധിക്ക് വേണ്ടി തിരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറുന്നു എന്ന് നിയുക്ത സ്ഥാനാര്‍ത്ഥി ടി. സിദ്ദിഖ്.
6. ഏത് ഒരു കോണ്‍ഗ്രസുകാരനും ആഗ്രഹിക്കുന്ന അംഗീകാരം. രാഹുലിന് വേണ്ടി പ്രചാരണ ചുമതലകള്‍ ഏറ്റെടുക്കുമെന്നും സിദ്ദിഖിന്റെ പ്രതികരണം. രാഹുലിനെ സ്വാഗതം ചെയ്ത് ഘടകക്ഷികളും. അതേസമയം, കോണ്‍ഗ്രസിന് അമേഠിയില്‍ പരാജയ ഭീതി എന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അതുകൊണ്ടാണ് വയനാട്ടില്‍ മത്സരിക്കാന്‍ എത്തുന്നത്. കോണ്‍ഗ്രസിന് ആത്മവിശ്വാസം നഷ്ടപ്പെട്ടു. രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ ഇടത് മുന്നണിയ്ക്ക് ഭയമില്ലെന്നും കൂട്ടിച്ചേര്‍ക്കല്‍
7. വയനാട്ടിലെ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ രൂക്ഷ വിമര്‍ശനവുമായി ബി.ജെ.പി. രാഹുല്‍ ഗാന്ധി മത്സരിക്കുന്നത് സി.പി.എം പിന്തുണയോടെ എന്ന് സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള. പി.വി അന്‍വറിന്റെ രാഹുല്‍ അനുകൂല പ്രഖ്യാപനം വ്യക്തമാക്കുന്നത് ഇക്കാര്യം. കോമാ മുന്നണി ഇപ്പോള്‍ കോമ സ്റ്റേജില്‍ ആയെന്നും ദേശീയ രാഷ്ട്രീയത്തില്‍ പിടിച്ചു നില്‍ക്കാന്‍ ആവാത്തതിനാല്‍ ആണ് രാഹുല്‍ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് വരുന്നത് എന്നും ശ്രീധരന്‍ പിള്ള
8. കോണ്‍ഗ്രസ് അധ്യക്ഷന്‍ വയനാട്ടില്‍ നിന്ന് ജനവിധി തേടുന്നത് പരാജയ ഭീതി മൂലമെന്ന് കുമ്മനം രാജശേഖരന്‍. അമേഠിയില്‍ സ്മൃതി ഇറാനിയോട് തോല്‍ക്കും എന്ന് ഭയന്നാണ് രാഹുല്‍ വയനാട്ടില്‍ മത്സരിക്കാന്‍ ആലോചിക്കുന്നത് എന്ന് പരിഹാസം. സി.പി.എമ്മിന്റേയും കോണ്‍ഗ്രസിന്റേയും ലക്ഷ്യം ബി.ജെ.പി യെ തോല്‍പ്പിക്കല്‍ മാത്രം. ബി.ജെ.പിയെ തോല്‍പ്പിക്കുക മാത്രമാണ് എന്ന് പറയുമ്പോള്‍ ആരാണ് ജയിക്കേണ്ടത് എന്ന് കൂടി സ്ി.പി.എം വ്യക്തമാക്കണം എന്നും ബി.ജെ.പി
9. ബി.ജെ.പിയില്‍ ചേരുന്നു എന്ന വാര്‍ത്തകള്‍ അസംബന്ധം എന്ന് കോണ്‍ഗ്രസ് നേതാവ് പി.ജെ കുര്യന്‍. രാജ്യസഭ ഉപാധ്യക്ഷന്‍ ആയിരുന്നപ്പോള്‍ ഇതിലും വലിയ ഓഫര്‍ വന്നതാണ്. ബി.ജെ.പി ടിക്കറ്റില്‍ മത്സരിക്കും എന്ന രീതിയിലുള്ള പ്രചാരണങ്ങള്‍ അധിക്ഷേപിക്കുന്നതിന് തുല്യം. സ്ഥാനാര്‍ത്ഥിയാകണം എങ്കില്‍ കോണ്‍ഗ്രസില്‍ സ്ഥാനാര്‍ത്ഥിയാവാം ആയിരുന്നു.
10. കള്ള പ്രചാരണങ്ങള്‍ നടത്തുന്നവരെ കണ്ടു പിടിക്കണമെന്നും തന്റെ കോണ്‍ഗ്രസ് സുഹൃത്തുക്കളുടെ പങ്കും പരിശോധിക്കണം എന്നും പി.ജെ കുര്യന്‍. സ്ഥാനാര്‍ത്ഥി വാഗ്ദാനവുമായി ഒരു ബി.ജെ.പി പ്രവര്‍ത്തകന്‍ പോലും സമീപിച്ചിട്ടില്ല. പത്തനംതിട്ടയില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ രമേശ് ചെന്നിത്തല ആവശ്യപ്പെട്ടതാണ്. മത്സരിക്കാനില്ലെന്ന് അറിയിക്കുക ആയിരുന്നു എന്നു കുര്യന്റെ വിശദീകരണം. പി.ജെ കുര്യാന്‍ നിലപാട് അറിയിച്ചത് കേരളത്തില്‍ നിന്നുള്ള ഒരു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കൂടി ബി.ജെ.പി സ്ഥാനാര്‍ത്ഥിയാകും എന്ന് അഭ്യൂഹങ്ങള്‍ വന്നതിനിടെ
11. ഓച്ചിറയില്‍ നിന്ന് പതിനാല്ക്കാരിയെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ അന്വേഷണം മഹാരാഷ്ട്രയിലേക്കും. പൊലീസ് നീക്കം, രാജസ്ഥാനില്‍ നടത്തിയ അന്വേഷണത്തിലും പെണ്‍കുട്ടിയെയും പ്രതിയെയും കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തില്‍. പെണ്‍കുട്ടിയും കേസിലെ ഒന്നാം പ്രതി റോഷനും ഒന്നിച്ചാണ് ഉള്ളതെന്ന നിഗമനത്തില്‍ പൊലീസ്