പാലക്കാട്: സി.പി.എം പാർട്ടി ഓഫീസിൽ വച്ച് പീഡനത്തിന് ഇരയായെന്ന യുവതിയുടെ പരാതിയിൽ ചെർപ്പുളശേരി സ്വദേശി പ്രകാശനെ പൊലീസ് പിടികൂടി. പൊലീസിന് നൽകിയ പരാതിയിൽ പെൺകുട്ടി കഴിഞ്ഞ ദിവസവും ഉറച്ചുനിന്നതോടെയാണ് ചെർപ്പുളശേരി പൊലീസ് ഇയാളെ അറസ്‌റ്റ് ചെയ്‌തത്
ചെർപ്പുളശ്ശേരിയിലെ സി.പി.എം ഏരിയാ കമ്മിറ്റി ഓഫീസിൽ പീഡനത്തിനിരയായെന്ന പരാതിയിൽ യുവതിയുടെ രഹസ്യമൊഴി കഴിഞ്ഞദിവസം രേഖപ്പെടുത്തിയിരുന്നു. രേഖപ്പെടുത്തി. . പൊലീസിന് ആദ്യം നൽകിയ മൊഴി യുവതി ആവർത്തിച്ചിരുന്നു.
ചെർപ്പുളശ്ശേരി ഏരിയാ കമ്മറ്റി ഓഫീസിലെ ഡി.വൈ.എഫ്.ഐയുടെ മുറിയിൽ വച്ച് കുടിക്കാൻ പാനീയം നൽകി മയക്കിയശേഷം പ്രകാശൻ പീഡിപ്പിച്ചെന്നാണ് യുവതി പൊലീസിന് നൽകിയ മൊഴി.