ഓൺലൈൻ പരീക്ഷ
കാറ്റഗറി നമ്പർ 422/2017, 1/2018 പ്രകാരം മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ സൈക്യാട്രി (എൻ.സി.എ-ഒ.ബി.സി), തസ്തികയ്ക്ക് ഏപ്രിൽ 3 നും, കാറ്റഗറി നമ്പർ 159/2016 പ്രകാരം ടൗൺ ആൻഡ് കൺട്രി പ്ലാനിംഗിൽ അസിസ്റ്റന്റ് ടൗൺ പ്ലാനർ (ഡിപ്പാർട്ട്‌മെന്റൽ ക്വാട്ട) തസ്തികയ്ക്ക് ഏപ്രിൽ 5 ന് എറണാകുളത്തെ പരീക്ഷാ കേന്ദ്രങ്ങളിൽ വച്ചും രാവിലെ 10 മുതൽ 12.15 വരെ ഓൺലൈൻ പരീക്ഷ നടത്തും.
ഒ.എം.ആർ പരീക്ഷ
കാറ്റഗറി നമ്പർ 365/2017 പ്രകാരം സാമൂഹ്യ നീതിന്യായ വകുപ്പിൽ സ്‌പെഷ്യൽ ടീച്ചർ, ഹോം ഫോർ മെന്റലി ഡെഫിഷ്യന്റ് ചിൽഡ്രൻ തസ്തികയ്ക്ക് ഏപ്രിൽ 1 ന് രാവിലെ 10.30 മുതൽ 12.15 വരെ ഒ.എം.ആർ പരീക്ഷ നടത്തും.
ഇന്റർവ്യൂ
കാറ്റഗറി നമ്പർ 33/2018, 34/2018 പ്രകാരം കോളേജ് വിദ്യാഭ്യാസ വകുപ്പിൽ ലക്ചറർ ഇൻ ഫിസിക്സ്, കാറ്റഗറി നമ്പർ 157/2018 പ്രകാരം ഭാരതീയ ചികിത്സാ വകുപ്പിൽ മെഡിക്കൽ ഓഫീസർ (നേത്ര) (രാം എൻ.സി.എ-മുസ്ലീം) തസ്തികകൾക്ക് ഏപ്രിൽ 3 നും, കാറ്റഗറി നമ്പർ 356/2017 പ്രകാരം ആരോഗ്യ വകുപ്പിൽ അസിസ്റ്റന്റ് സർജൻ/കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ, കാറ്റഗറി നമ്പർ 562/2017 പ്രകാരം കോളേജ് വിദ്യാഭ്യാസ വകുപ്പിൽ ലക്ചറർ ഇൻ ജേർണലിസം തസ്തികകൾക്ക് ഏപ്രിൽ 3, 4, 5 തീയതികളിലും, കാറ്റഗറി നമ്പർ 14/2018 പ്രകാരം കേരള അഗ്രോ മെഷീനറി കോർപ്പറേഷൻ ലിമിറ്റഡിൽ സൂപ്രണ്ട് (എച്ച്.ആർ.) (എൻ.സി.എ-ഈഴവ/തിയ്യ/ബില്ലവ) തസ്തികയ്ക്ക് ഏപ്രിൽ 11 തീയതികളിലുമായി പി.എസ്.സി ആസ്ഥാന ഓഫീസിൽ വച്ച് ഇന്റർവ്യൂ നടത്തും.
ഒറ്റത്തവണ വെരിഫിക്കേഷൻ
കാറ്റഗറി നമ്പർ 332/2017 പ്രകാരം കേരള ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ഹയർ സെക്കൻഡറി സ്‌കൂൾ ടീച്ചർ (ജൂനിയർ) ഫിസിക്സ് തസ്തികയ്ക്ക് 26, 27 തീയതികളിൽ പി.എസ്.സി തിരുവനന്തപുരം ആസ്ഥാന ഓഫീസിൽ വച്ചും, 27, 29 തീയതികളിൽ എറണാകുളം മേഖലാ ഓഫീസിൽ വച്ചും, ഏപ്രിൽ 3, 5, തീയതികളിൽ കോഴിക്കോട് മേഖലാ ഓഫീസിൽ വച്ചും, കാറ്റഗറി നമ്പർ 195/2016 പ്രകാരം കേരള കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡിൽ ടെക്നീഷ്യൻ ഗ്രേഡ് (ജനറൽ) തസ്തികയ്ക്ക് 28, 29, 30 തീയതികളിലുമായി തിരുവനന്തപുരം ആസ്ഥാന ഓഫീസിൽ വച്ച് ഒറ്റത്തവണ വെരിഫിക്കേഷൻ നടത്തും.
വകുപ്പുതല പരീക്ഷ മാറ്റിവച്ചു
ഏപ്രിൽ 06, 23, 24 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന വകുപ്പുതല പരീക്ഷകൾ പാർലമെന്റ് ഇലക്ഷൻ പ്രമാണിച്ച് ഏപ്രിൽ 04, 09, 11 തീയതികളിലേക്ക് മാറ്റി. പരീക്ഷാ കേന്ദ്രത്തിനും സമയത്തിനും മാറ്റമില്ല.
പരീക്ഷ മാറ്റിവച്ചു
മെയ് 22, 24 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന ഒ.എം.ആർ പരീക്ഷകൾ സമയം പുനഃക്രമീകരിച്ച് ഓൺലൈൻ പരീക്ഷയായി നടത്താൻ തീരുമാനിച്ചു.
വകുപ്പുതല പരീക്ഷ
2019 ജനുവരിയിലെ വകുപ്പുതല പരീക്ഷയുടെ ഭാഗമായി നടത്തുന്ന കേരള ജയിൽ ഓഫീസേഴ്സ് ടെസ്റ്റ് പേപ്പർ III/കേരള ജയിൽ സബോർഡിനേറ്റ് ഓഫീസേഴ്സ് ടെസറ്റ് പേപ്പർ II എന്നിവയുടെ പ്രായോഗിക പരീക്ഷ ഏപ്രിൽ 05, 06 തീയതികളിൽ തിരുവനന്തപുരം മൂക്കുന്നിമല ഫയറിംഗ് റേഞ്ചിൽ വച്ച് രാവിലെ 6.30 മുതൽ നടത്തും. മദ്രാസ് ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്‌മെന്റ് വകുപ്പിലെ എക്സിക്യൂട്ടീവ് ഓഫീസർമാർക്ക് സ്ഥാനക്കയറ്റത്തിനും സ്ഥിരനിയമനത്തിനും വേണ്ടി കേരള പി.എസ്.സി നടത്തിവരുന്ന മദ്രാസ് ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്‌മെന്റ് ആക്ട് ആൻഡ് റൂൾ പരീക്ഷ (സ്‌പെഷ്യൽ ടെസ്റ്റ് മാർച്ച് 2019) വിജ്ഞാപനം 26 ലെ അസാധാരണ ഗസറ്റിൽ പ്രസിദ്ധീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു.
പൊതു അറിയിപ്പ്
പബ്ലിക് സർവീസ് കമ്മിഷന്റെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രേഖകളിൽ ഷെഡ്യൂൾഡ് കാസ്റ്റ് കൺവെർട്ട്സ് ടു ക്രിസ്റ്റ്യാനിറ്റി എന്ന വിഭാഗത്തെ ഒ.എക്സ് എന്ന പേരിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിന് പകരമായി ഷെഡ്യൂൾഡ് കാസ്റ്റ് കൺവെർട്ട്സ് ടു ക്രിസ്റ്റ്യാനിറ്റി എന്നതിനെ ചുരുക്കി എസ്.സി.സി.സി. എന്നാക്കി. ഇനിമുതൽ കമ്മിഷൻ പുറപ്പെടുവിക്കുന്ന വിജ്ഞാപനങ്ങൾ, റാങ്ക് ലിസ്റ്റ്, റൊട്ടേഷൻ ചാർട്ട്, അപ്പോയ്‌മെന്റ് ചാർട്ട് എന്നിവ ഉൾപ്പെടെ കമ്മിഷന്റെ എല്ലാ രേഖകളിലും ഒ.എക്സ് എന്നതിന് പകരം എസ്.സി.സി.സി എന്നാക്കി മാറ്റി.
ഒാൺലൈൻ പരീക്ഷകൾ എൻജിനീയറിംഗ് കോളേജുകളിലേക്ക് കൂടി വ്യാപിപ്പിക്കും
ഒാൺലൈൻ പരീക്ഷകൾ വിവിധ എൻജിനീയറിംഗ് കോളേജുകളിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി എ.ഐ.സി.ടി.ഇ അംഗീകാരമുള്ളതും കേരള സാങ്കേതിക സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ളതുമായ എൻജിനീയറിംഗ് കോളേജുകളിൽ നിന്നും താത്പര്യപത്രം ക്ഷണിക്കുന്നു.