ന്യൂഡൽഹി:ഇന്ത്യയുടെ ആദ്യത്തെ ലോക്പാൽ ജസ്റ്റിസ് പിനാകി ചന്ദ്ര ഘോഷ് രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് മുമ്പാകെ സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേറ്റു. രാഷ്‌ട്രപതി ഭവനിലാണ് ചടങ്ങ് നടന്നത്.
മുൻ സുപ്രീംകോടതി ജസ്റ്റിസ് പി. സി. ഘോഷിനെ കഴിഞ്ഞ ചൊവ്വാവ്‌ചയാണ് പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയിലുള്ള സെലക്‌ഷൻ കമ്മിറ്റി അഴിമതി വിരുദ്ധ ഓംബുഡ്സ്‌മാൻ എന്നനിലയിൽ ലോക്പാൽ ആയി തിരഞ്ഞെടുത്തത്. കൂടാതെ ലോക്‌പാൽ സമിതിയിളെ ജുഡിഷ്യൽ അംഗങ്ങളായി നാല് മുൻ ഹൈക്കോടതി ചീപ് ജസ്റ്റിസ്‌മാരെയും നോൺ ജുഡിഷ്യൽ അംഗങ്ങളായി ഒരു വനിത ഉൾപ്പെടെ നാല് മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥരെയും തിരഞ്ഞെടുത്തിരുന്നു. അതിന് പിന്നാലെ രാഷ്‌ട്രപതി ഇവരെ നിയമിച്ച് ഉത്തരവായിരുന്നു.
ലോക്‌പാൽ
ചെയർപേഴ്‌ണും എട്ട് അംഗങ്ങളും
നാല് ജുഡിഷ്യൽ അംഗങ്ങൾ ( മുൻ ഹൈക്കോടതി ജഡ്ജിമാർ)
നാല് നോൺ ജുഡിഷ്യൽ അംഗങ്ങൾ ( മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥർ )
അംഗങ്ങളിൽ പകുതി പട്ടിക ജാതി, പട്ടികവർഗ്ഗ, പിന്നാക്ക, ന്യൂനപക്ഷ, വനിതാ പ്രാതിനിദ്ധ്യം
ചെയർപേഴ്സണിന്റെയും അംഗങ്ങളുടെയും കാലാവധി അഞ്ച് വർഷമോ 70വയസു വരെയോ ആണ്.
ചെയർമാന് സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ ശമ്പളവും അലവൻസും
അംഗങ്ങൾക്ക് സുപ്രീംകോടതി ജഡ്‌ജിയുടെ ശമ്പളവും അലവൻസും