അമ്പലപ്പുഴ: സി.പി.ഐ ജില്ലാ കൗൺസിൽ അംഗവും എൽ.ഡി.എഫ് അമ്പലപ്പുഴ നിയോജക മണ്ഡലം കൺവീനറുമായ കമാൽ എം.മാക്കിയിൽ മുസ്ളിം ലീഗിൽ ചേർന്നു. ഇന്നലെ ആലപ്പുഴയിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്ത യു.ഡി.എഫ് തിരഞ്ഞെടുപ്പ് കൺവെൻഷനിൽ പങ്കെടുത്താണ് കമാൽ ഇക്കാര്യം പ്രഖ്യാപിച്ചത്.
കഴിഞ്ഞ തദ്ദേശഭരണ തിരഞ്ഞെടുപ്പിൽ അമ്പലപ്പുഴ ഡിവിഷനിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്നു വ്യവസായി കൂടിയായ ഇദ്ദേഹം. പാർട്ടി ജില്ലാ എക്സിക്യുട്ടീവിൽ ഉൾപ്പെടുത്താത്തതിൽ നീരസത്തിലായിരുന്നു. ഏതെങ്കിലും ബോർഡ്, കോർപറേഷൻ സ്ഥാനം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും പാർട്ടി നേതൃത്വം പരിഗണിച്ചില്ല. ഇതോടെയാണ് പാർട്ടി വിടാനുള്ള തീരുമാനത്തിലെത്തിയത്. സി.പി.ഐയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് കമാൽ എം.മാക്കിയിലിനെ മാറ്റിയെന്ന് ജില്ലാ സെക്രട്ടറി ടി.ജെ. ആഞ്ചലോസ് അറിയിച്ചു.