ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വയനാട്ടിൽ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി മത്സരിക്കുമെന്ന വാർത്തകൾക്ക് പിന്നാലെ അവിടെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിരുന്ന ടി.സിദ്ധിഖിനെ ട്രോളി മന്ത്രി എം.എം.മണി. ലേലം എന്ന ചിത്രത്തിൽ നടൻ സിദ്ദിഖിന്റെ ഡയലോഗാണ് ഇതിനായി എം.എം.മണി കടം കൊണ്ടത്.
'നിഴൽ പോലെ കൂടെ നടന്നതല്ലേ ഞാൻ എന്നിട്ടും അച്ചായാ...' സുരേഷ് ഗോപിയുടെ കഥാപാത്രത്തോട് നടൻ സിദ്ദിഖ് അവതരിപ്പിക്കുന്ന കഥാപാത്രം വൈകാരികമായി പറയുന്ന ഡയലോഗാണ് മണി പോസ്റ്റ് ചെയ്തത്. ഇത് സോഷ്യൽമീഡിയ ഏറ്റെടുക്കുകയും ചെയ്തു. ഈ ഒളിയമ്പ് നിമിഷങ്ങൾക്കുള്ളിലാണ് വൈറലായത്.