ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതത്തെ അടിസ്ഥാനമാക്കി പുറത്തിറങ്ങുന്ന പി.എം. മോദി എന്ന ചിത്രത്തിൽ പാട്ടെഴുതിയിട്ടില്ലെന്ന ഗാനരചയിതാവ് ജാവേദ് അക്തറിന്റെ പരാമർശത്തിൽ നിർമ്മാതാക്കൾ വിശദീകരണം നൽകി. അക്തർ എഴുതിയ ചില ഗാനങ്ങൾ ചിത്രത്തിനായ് ഉപയോഗിച്ചതിനാലാണ് ട്രെയിലറിൽ പേരു നൽകിയതെന്ന് നിർമ്മാതാക്കൾ പറഞ്ഞു.
കഴിഞ്ഞദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലറിൽ ഗാനരചയിതാവായി ജാവേദ് അക്തറിന്റെ പേര് രേഖപ്പെടുത്തിയിരുന്നു. എന്നാൽ താൻ ചിത്രത്തിനുവേണ്ടി പാട്ടെഴുതിയിട്ടില്ലെന്നും പേരുകണ്ട് ഞെട്ടിയെന്നും ജാവേദ് അക്തർ ട്വിറ്ററിലൂടെ പ്രതികരിച്ചിരുന്നു. 1947ൽ ജാവേദ് അക്തർ എഴു തി യ 'ഈശ്വർ അള്ളാ", ' സുനോ ഗോർ സേ ദുനിയാവാലോ" എന്നീ ഗാനങ്ങൾ ചിത്രത്തിനുവേണ്ടി ഉപ യോഗിച്ചിരുന്നെന്നും അതിനാലാണ് പേരു നൽകിയതെന്നും നിർമ്മാതാക്കൾ വിശദീകരണം നൽകിയത്.
വിവേക് ഒബ്റോയി മോദിയായയെത്തുന്ന ചിത് രം ഒമങ് കുമാറാണ് സംവിധാനെ ചെയ്തിരിക്കുന്നത്.