news

1. സി.പി.എം പാര്‍ട്ടി ഓഫീസില്‍ വച്ച് പീഡനത്തിന് ഇരയായെന്ന യുവതിയുടെ പരാതിയില്‍ ചെര്‍പ്പുളശേരി സ്വദേശി പ്രകാശനെ കസ്റ്റഡിയില്‍ എടുത്ത് പൊലീസ്. പരാതിയില്‍ പെണ്‍കുട്ടി കഴിഞ്ഞ ദിവസവും ഉറച്ചു നിന്നതോടെ ആണ് ചെര്‍പ്പുളശേരി പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ചെര്‍പ്പുളശ്ശേരിയിലെ സി.പി.എം ഏരിയാ കമ്മിറ്റി ഓഫീസില്‍ പീഡനത്തിന് ഇരയായെന്ന പരാതിയില്‍ യുവതിയുടെ രഹസ്യമൊഴി കഴിഞ്ഞദിവസം രേഖപ്പെടുത്തിയിരുന്നു

2. കാമുകനും സംഘടനാതലത്തില്‍ ഒന്നിച്ചു പ്രവര്‍ത്തിച്ചിരുന്ന ആളുമായ യുവാവ് പ്രണയം നടിച്ച് പീഡിപ്പിച്ചു എന്നാണ് യുവതി പൊലീസ് മുമ്പാകെ മൊഴി നല്‍കിയിട്ടുള്ളത്. കഴിഞ്ഞ 16ന് ഉച്ചക്ക് പെണ്‍കുട്ടിയുടെ വീടിന് സമീപം ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ ആണ് പീഡന വിവരം പുറത്തായത്. നവജാത ശിശുവിനെ ഉപേക്ഷിച്ചതിന് യുവതിക്കെതിരെ മങ്കര പൊലീസ് കേസെടുത്തിട്ടുണ്ട്. ഉറുമ്പരിച്ച നിലയിലായിരുന്ന കുഞ്ഞിനെ സ്വകാര്യ ആശുപത്രിയില്‍

3. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കേരളത്തില്‍ നിന്ന് മത്സരിക്കുന്നത് തെറ്റായ സന്ദേശം നല്‍കും എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അഖിലേന്ത്യാ തലത്തില്‍ ബി.ജെ.പിയെ നേരിടുമെന്ന് അവകാശപ്പെടുന്ന കോണ്‍ഗ്രസ് കേരളത്തില്‍ സി.പി.എമ്മിന് എതിരായാണ് മത്സരിക്കുന്നത്. അതായത് ബി.ജെ.പി ജയിച്ചാലും വേണ്ടില്ല ഇടതുപക്ഷത്തെ തകര്‍ത്താലും മതിയെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്. ഇത് ദേശീയ രാഷ്ട്രീയത്തില്‍ എന്ത് സന്ദേശമാണ് നല്‍കുന്നതെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കണമെന്നും പിണറായി

4. രാഹുല്‍ ഗാന്ധി വയനാട്ടില്‍ എത്തുന്നത് ഒളിച്ചോട്ടം എന്ന് വയനാട്ടിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.പി.സുനീര്‍. വയനാട്ടിലെ സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും വ്യക്തമാക്കി. വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം എല്‍.ഡി.എഫ് ഭയപ്പെടുന്നില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍. നല്ല ആത്മവിശ്വാസത്തില്‍ തന്നെയാണ് ഇടത് സ്ഥാനാര്‍ത്ഥികള്‍ മത്സര രംഗത്തുള്ളത്. ശക്തമായ മത്സരം തന്നെ നടത്തും. വയനാട്ടില്‍ രാഹുല്‍ മത്സരിക്കുന്നു എന്നത് കോണ്‍ഗ്രസിന് ആത്മവിശ്വാസം നഷ്ടപ്പെട്ടുവെന്നതിന്റെ തെളിവ് എന്നും കോടിയേരി

5. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിത കഥ അടിസ്ഥാനമാക്കി ഒമംഗ് കുമാര്‍ സംവിധാനം ചെയ്യുന്ന പിഎം നരേന്ദ്രമോദിയുടെ പ്രദര്‍ശനം തടയണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ചു. ലോക്സഭാ തിരഞ്ഞെടുപ്പ് പൂര്‍ത്തിയാവുന്നത് വരെ ചിത്രത്തിന്റെ പ്രദര്‍ശനം നിറുത്തിവയ്ക്കണം എന്ന് ആവശ്യം. മോദിയുടെ രാഷ്ട്രീയ ജീവിതം ചിത്രീകരിക്കുന്ന ചിത്രം തിരഞ്ഞെടുപ്പ് സമയത്ത് വോട്ടര്‍മാരെ സ്വാധീനിക്കാന്‍ സാധ്യത ഉണ്ട്.

6. ചിത്രത്തില്‍ യുദ്ധത്തേയും ആക്രമണങ്ങളേയും പ്രകീര്‍ത്തിച്ചു കൊണ്ടുള്ള രംഗങ്ങളുണ്ടെന്നും ചിത്രം പ്രദര്‍ശനത്തിന് എത്തുന്നത് പെരുമാറ്റച്ചട്ട ലംഘനമാണെന്നും കോണ്‍ഗ്രസ്. ഒമംഗ് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിവേക് ഒബ്‌റോയ് ആണ് മോദിയുടെ വേഷത്തില്‍ എത്തുന്നത്. മനോജ് ജോഷി, ദര്‍ശന്‍ കുമാര്‍, ബൊമാന്‍ ഇറാനി, പ്രശാന്ത് നാരായണന്‍, സെറീന വഹാബ്, തുടങ്ങിയവര്‍ അഭിനയിക്കുന്ന ചിത്രം രാജ്യമൊട്ടാകെ ഏപ്രില്‍ 12ന് തീയേറ്ററുകളിലെത്തും

7. രാഹുല്‍ഗാന്ധി വയനാട്ടില്‍ നിന്ന് ജനവിധി തേടും എന്ന വാര്‍ത്ത തള്ളാതെയും കൊള്ളാതെയും കോണ്‍ഗ്രസ് ദേശീയ നേതൃത്വം. വയനാട്ടില്‍ നിന്നും രാഹുല്‍ മത്സരിക്കണം എന്ന ആവശ്യം കെ.പി.സി.സി നേതാക്കള്‍ മുന്നോട്ടു വച്ചു എന്നും എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല. രാഹുല്‍ മത്സരിക്കുമോ എന്ന കാര്യത്തില്‍ വരും ദിവസം തീരുമാനം ഉണ്ടാകും എന്ന് ഹൈക്കമാന്റും

8. ദക്ഷിണേന്ത്യയില്‍ നിന്ന് രാഹുല്‍ മത്സരിച്ചാല്‍ പാര്‍ട്ടിക്ക് കേരളത്തിലും സമീപ സംസ്ഥാനങ്ങളിലും ഗുണം ചെയ്യും എന്ന് കെ.പി.സി.സി വിലയിരുത്തല്‍. അന്തിമ തീരുമാനം കാത്തിരിക്കുന്നു എന്ന് രമേശ് ചെന്നിത്തല. ആന്റണിയുമായും കെ.സി വേണുഗോപാലുമയും സംസാരിച്ചെന്നും രാഹുല്‍ വരുന്നതോടെ കേരളം യു.ഡി.എഫ് തൂത്തുവാരുമെന്നും ചെന്നിത്തല. രാഹുല്‍ ഗാന്ധിക്ക് വേണ്ടി തിരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറുന്നു എന്ന് നിയുക്ത സ്ഥാനാര്‍ത്ഥി ടി. സിദ്ദിഖ്.

9. ഏത് ഒരു കോണ്‍ഗ്രസുകാരനും ആഗ്രഹിക്കുന്ന അംഗീകാരം. രാഹുലിന് വേണ്ടി പ്രചാരണ ചുമതലകള്‍ ഏറ്റെടുക്കുമെന്നും സിദ്ദിഖിന്റെ പ്രതികരണം. രാഹുലിനെ സ്വാഗതം ചെയ്ത് ഘടകക്ഷികളും.

10. കോതമംഗലം മാര്‍ത്തോമ ചെറിയ പള്ളിയില്‍ ആരാധന നടത്തുന്നതിന്റെ പേരില്‍ വീണ്ടും ഓര്‍ത്തഡോക്സ്- യാക്കോബായ വിഭാഗം തര്‍ക്കം. പള്ളിയില്‍ കുര്‍ബാന നടത്താന്‍ എത്തിയ ഓര്‍ത്തഡോക്സ് സഭയുടെ തോമസ് പോള്‍ റമ്പാനെ യാക്കോബായ വിശ്വാസികള്‍ പ്രാര്‍ത്ഥനയും സമരവുമായി തടഞ്ഞു. സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് പ്രദേശത്ത് കനത്തെ പൊലീസ് സന്നാഹം.

11. പ്രതിഷേധം അവസാനിപ്പിക്കാന്‍ യാക്കോബായ വിഭാഗം തയ്യാറായത് പള്ളിയില്‍ നിന്ന് ഓര്‍ത്തഡോക്സ് സഭാ വിശ്വാസികള്‍ മടങ്ങിപ്പോയതോടെ. കോടതി വിധിയുടെ പശ്ചാത്തലത്തില്‍ തോമസ് പോള്‍ റമ്പാന്റെ നേതൃത്വത്തില്‍ ഉള്ള സംഘം പള്ളിയില്‍ കുര്‍ബാന നടത്താന്‍ നേരത്തെ പൊലീസ് സഹായം തേടിയിരുന്നു. മൂവാറ്റുപുഴ ഡിവൈ.എസ്.പി ഷാജിമോന്‍ ജോസഫിന്റെ നേതൃത്വത്തില്‍ ശക്തമായ പൊലീസ് സന്നാഹവും സ്ഥലത്ത് നില ഉറപ്പിച്ചിട്ടുണ്ട്