udf

വടകര: സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ശേഷം സംസ്ഥാനത്ത് ഇരുമുന്നണികളുടെയും തിരഞ്ഞെടുപ്പ് പ്രചാരണം സജീവമായി നടന്നുകൊണ്ടിരിക്കുകയാണ്. സോഷ്യൽ മീഡിയയിലൂടെ ചർച്ചകളും ട്രോളുകളും നിരവധിയായി വരുന്നുണ്ട്. തിരഞ്ഞെടുപ്പിൽ സംസ്ഥാനം ഏറെ ആകാംക്ഷയോടെ വീക്ഷിക്കുന്ന മണ്ഡലമാണ് വടകര. പി ജയരാജന് എതിരായി യു.ഡി.എഫ് സ്ഥാനാർത്ഥി കെ മുരളീധരൻ എത്തിയതോടെ വിജയി ആരെന്നുള്ള കാര്യം പ്രവചനാതീതമായിരിക്കുകയാണ് .

പി. ജയരാജൻ അനായാസം ജയിക്കുമെന്നുറപ്പായ മണ്ഡലത്തിൽ ശക്തനായ എതിരാളിയെ തന്നെയാണ് യു.ഡി.എഫ് പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസം പ്രചാരണത്തിന് എത്തിയ മുരളീധരനെ എസ്.എഫ്.ഐ പ്രവർത്തകർ തടഞ്ഞിരുന്നു. അത് സോഷ്യൽ മീഡിയയിലൂടെ ഏറെ ചർച്ചയാകുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ യു.ഡി.എഫ് പ്രവർത്തകരുടെ മുദ്രാവാക്യമാണ് വെെറലായിക്കൊണ്ടിരിക്കുന്നത്.

മുരളീധരന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിൽ പ്രായത്തെ മറന്നുള്ള യു.ഡി.എഫ് പ്രവർത്തകന്റെ മുദ്രാവാക്യം ശ്രദ്ധേയമാകുകയാണ്.‘പി.കെ ശശിയുടെ വീടിന് ചുറ്റും മതിൽ കെട്ടാൻ തയാറുണ്ടോ .. പറയൂ.. പറയൂ ജയരാജാ എന്ന് വിളിക്കുമ്പോൾ പ്രവർത്തകരും ആവേശത്തിലാകുന്നു. കോൺഗ്രസിന്റെ സെെബർ ഗ്രൂപ്പിലാണ് ഈ വീഡിയോ പങ്കുവച്ചിട്ടുള്ളത്.