മുംബയ്: മഹാരാഷ്ട്രയിലെ 48 ലോക്‌സഭാ മണ്ഡലങ്ങളിൽ 26ൽ കോൺഗ്രസും 22 ൽ എൻ.സി.പിയും മത്സരിക്കാൻ ധാരണയായി. ബി.ജെ.പി- ശിവസേന സഖ്യത്തെ പരാജയപ്പെടുത്താൻ 56 ഓളം പ്രാദേശിക പാർട്ടികൾ സഖ്യത്തിന് പിന്തുണ അറിയിച്ചതായി കോൺഗ്രസ് നേതാവ് അശോക് ചവാനും എൻ.സി.പി നേതാവ് അജിത് പവാറും വ്യക്തമാക്കി. കോൺഗ്രസിന്റെ സീറ്റിൽ നിന്ന് പൽഖാർ, ബഹുജൻ വികാസ് അഖാഡിയ്ക്കും മറ്റൊരു സീറ്റ് സ്വാഭിമാനി ഷെത്കാരി സംഘടനയ്ക്കും നൽകും.
മെഹബൂബയ്ക്ക് അനന്ത്നാഗ്
പി.ഡി.പി നേതാവ് മെഹബൂബ മുഫ്തി അനന്ത്നാഗിൽ നിന്ന് ജനവിധി തേടും. ഉദ്ദംപൂരിലും ജമ്മുവിലും പാർട്ടി സ്ഥാനാർത്ഥികളെ നിറുത്തിയിട്ടില്ല.