sumalatha

ബെംഗളുരു: ലോക്സഭാ തിരഞ്ഞെടുപ്പിൽ കർണാടകയിലെ മാണ്ഡ്യയിൽ നിന്ന് മത്സരിക്കുന്ന നടി സുമലതയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ബി.ജെ.പി. കോൺഗ്രസ് സീറ്റ് നിഷേധിച്ചതിനെതുടർന്ന് മാണ്ഡ്യയിൽ സ്വതന്ത്രസ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് സുമലത പ്രഖ്യാപിച്ചിരുന്നു. കന്നഡ സിനിമാതാരവും മുഖ്യമന്ത്രി എച്ച്.‌‌‌‌‌‌ഡി. കുമാരസ്വാമിയുടെ മകനുമായ നിഖിൽ ഗൗഡയാണ് എതിർസ്ഥാനാർത്ഥി.

മാണ്ഡ്യ സീറ്റിന് വേണ്ടി സുമലത അവകാശമുന്നയിച്ചിരുന്നെങ്കിലും വൊക്കലിംഗ കോട്ടയായ മാണ്ഡ്യ ജെ.ഡി.എസിന് വിട്ടുനൽകാൻ കോൺഗ്രസ് സമ്മതിക്കുകയായിരുന്നു. ബി.ജെ.പിയുടെ ആദ്യസ്ഥാനാർത്ഥി പട്ടികയിൽ അവർ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിരുന്നില്ല. അന്നുതന്നെ സുമലതയെ ബി.ജെ.പി പിന്തുണയ്ക്കുമെന്ന് സൂചനകൾ ഉണ്ടായിരുന്നു.