hospittakl
കനത്ത ചൂടിൽ പൊളളൽ ഏറ്റ ആർ.എസ്.പി സംസ്ഥാന കമ്മിറ്റി അംഗം എം.നാസർഖാൻ പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ.

പുനലൂർ: ചൂട് രൂക്ഷമായതോടെ പുനലൂരിൽ രണ്ട് പേർക്ക് കൂടി സൂര്യാഘാതമേറ്റു. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന ആർ.എസ്.പി സംസ്ഥാന കമ്മിറ്റി അംഗമായ തെന്മല സ്വദേശി എം. നാസർ ഖാൻ (60), പുനലൂർ മണിയാർ സ്വദേശി അഖിൽ (28) എന്നിവർക്കാണ് സൂര്യാഘാതമേറ്റത്. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ശേഷം ഇന്നലെ ഉച്ചയ്ക്ക് ഇടമണിൽ ഒരു മരണവീട്ടിലെത്തിയപ്പോഴാണ് നാസർഖാന്റെ നെഞ്ചിലും വയറ്റിലും പൊള്ളലേറ്റത് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് പുനലൂർ ഗവ. താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. കഴിഞ്ഞ ആഴ്ച തെന്മല സ്വദേശിയായ നെടുമ്പാറ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയുടെ മുഖത്തും പൊള്ളലേറ്റിരുന്നു.