airport

ലണ്ടൻ : 20 വയസിനു താഴെയും 50നു മുകളിലും പ്രായമുള്ളവർ ഓവർസീസ്‌ സിറ്റിസൺ ഓഫ് ഇന്ത്യ (ഒ.സി.ഐ) സർട്ടിഫിക്കറ്റ് നിലവിലുള്ള പാസ്‌പോർട്ടിലേക്ക് മാറ്റിയിട്ടില്ലെങ്കിൽ യാത്ര ചെയ്യാനാവില്ല. ഇന്ത്യയിലേക്ക്‌ വിസ കൂടാതെ യാത്ര ചെയ്യാനുള്ള ഒ.സി.ഐ നിയമം കർശനമായി നടപ്പാക്കുമെന്ന് ഇന്ത്യൻ ഹൈക്കമ്മിഷൻ നേരത്തെ അറിയിച്ചിരുന്നു.

പുതിയ പാസ്പോർട്ടിലേക്ക് ഒ.സി.ഐ സർട്ടിഫിക്കറ്റ് മാറ്റാത്തതിനാൽ ഇന്ന് എയർപോർട്ടിലെത്തിയവരെ പോയവരെ എമിരെറ്റസ് എയർലൈൻസ് മടക്കി അയച്ചു. ഒ.സി.ഐയും പഴയ പാസ്പോർട്ടും ഉണ്ടായിരുന്നിട്ടും മടക്കി അയക്കുകയായിരുന്നു. "ഇന്ത്യൻ ഹൈക്കമ്മിഷൻ അറിയിപ്പനുസരിച്ച്‌ പുതിയ പാസ്പോർട്ടിലേക്ക് ഒ.സി.ഐ മാറ്റാൻ സമയമുണ്ടായിരുന്നില്ല, അതുകൊണ്ടാണ് ഇതിനു മുൻപ് യാത്രയ്ക്കെത്തിയത് പോലെ വന്നത് " എന്ന് യാത്രക്കാരൻ കേരളകൗമുദിയോടു പറഞ്ഞു.

യാത്രക്കാർക്ക് സമയം അനുവദിക്കാതെ പരിഷ്ക്കാരങ്ങൾ വരുത്തുമ്പോൾ വലിയ ബുദ്ധിമുട്ടുകളാണ് അനുഭവിക്കേണ്ടി വരുന്നത്. ഈ പ്രശ്നം ഇന്ത്യൻ ഹൈക്കമ്മിഷൻ മനസിലാക്കണമെന്നും പ്രവാസികൾ ആവശ്യപ്പെട്ടു.