വേനൽക്കാലത്ത് കസ്കസ് ചേർത്ത പാനീയം കുടിക്കുന്നത് ശരീരത്തിന് വേണ്ടത്ര ഊർജ്ജം നൽകാനും ശരീരം തണുപ്പിക്കാനും ഉത്തമമാണ്. വേനൽക്കാലത്ത് സംഭാരത്തിലും നാരങ്ങാവെള്ളത്തിലും കുതിർത്ത കസ്കസ് ചേർത്ത് ഉപയോഗിക്കാം. പാനീയങ്ങളുടെ രുചി വർദ്ധിപ്പക്കാനുപയോഗിക്കുന്ന കസ് കസ് തുളസിയിനത്തിൽപ്പെട്ട ചെടിയുടെ (പോപ്പി സീഡ്സ് ) വിത്താണ് .
കലോറി വളരെ കുറഞ്ഞ അളവിൽ അടങ്ങിയിട്ടുള്ള കസ്കസിൽ ശരീരത്തിനാവശ്യമായ കൊഴുപ്പും നാരുകളുമുണ്ട്. പ്രോട്ടീൻ സമ്പുഷ്ടമാണ്. കാത്സ്യം, ഫോസ്ഫറസ്, ഇരുമ്പ്, തയാമിൻ, റിബോഫ്ളോവിൻ, മാംഗനീസ്, മഗ്നീഷ്യം, സിങ്ക് എന്നിവയും ധാരാളമുണ്ട്. വേനൽക്കാലത്ത് ക്ഷീണമകറ്റാനും നല്ല ഉറക്കം പ്രദാനം ചെയ്യാനും ഉത്തമമാണിത്.
തലച്ചോറിന്റെ പ്രവർത്തനത്തിന് സഹായിക്കുന്നു. കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന ഫാറ്റി ആസിഡായ ലിനോലെയ്ക് ആസിഡിന്റെ ശേഖരവും കസ്കസിലുണ്ട്. ഹൃദ്രോഗം, ഹൃദയാഘാതം ഇവ തടഞ്ഞ് ഹൃദയരോഗ്യമേകും. ചുമ, ആസ്ത്മ എന്നീ ശ്വസനപ്രശ്നങ്ങൾക്കും ഫലപ്രദം .